HOME
DETAILS
MAL
എ.ആര്‍ ക്യാംപില്‍ എച്ച്.വണ്‍ എന്‍. വണ്‍ ബാധിച്ചവരുടെ എണ്ണം ഒമ്പതായി
backup
May 02 2019 | 12:05 PM
മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എ ആര്‍ ക്യാംപില്‍ എച്ച്.വണ്‍ എന്‍ ബാധിച്ചവരുടെ എണ്ണം ഒമ്പതായി.
ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെയാണ് പനിബാധിച്ചവരുടെ അംഗസംഖ്യ ഒന്‍പതായത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് കൂട്ടത്തോടെ പനി ബാധിച്ചത്.
ക്യാംപിലെ നൂറോളം പേര്‍ക്കാണ് പനി ബാധിച്ചത്. ഇതേ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ആറ് പേരില്‍ എച്ച് 1 എന്‍ 1 കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."