രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല: നിയമകമ്മിഷന്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് നിയമകമ്മിഷന്‍. അക്രമിത്തിലൂടെയോ നിയമവിരുദ്ധമായ നടപടികളിലൂടെയോ രാജ്യത്തെ അട്ടിമറിയ്ക്കുവാന്‍ ശ്രമിക്കുന്നതിനെയാണ് രാജ്യദ്രോഹകുറ്റമായി കണക്കാനാവുകയെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 124 എ വകുപ്പ് ഉപയോഗിച്ചാണ് രാജ്യദ്രോഹക്കുറ്റം വ്യക്തികളില്‍ ചുമത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതാണെന്നും നിയമകമ്മിഷന്‍ വ്യക്തമാക്കി.
രാജ്യത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളേയോ വിമര്‍ശിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ല. വിമര്‍ശനങ്ങളോട് തുറന്നസമീപം സ്വീകരിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യലബ്ധിയ്ക്ക് മുന്‍പും ശേഷവും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉണ്ടാവുക. സ്വന്തം ചരിത്രത്തെ വിമര്‍ശിക്കാനും പ്രതികരിക്കാനുമുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യം തരുന്നതാണെന്നും നിയമകമ്മിഷന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലുണ്ട്.
രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെക്കുറിച്ചും കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പരാമര്‍ശമുണ്ട്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതാണെങ്കിലും അതിനെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ആയുധമായി ദുരുപയോഗം ചെയ്യരുതെന്ന് കമ്മിഷന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."