HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ അപ്രഖ്യാപിത പിരിച്ചുവിടല്‍

  
backup
August 31 2018 | 21:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%8d

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയില്‍ അപ്രഖ്യാപിത പിരിച്ചുവിടല്‍. കോച്ച് ബില്‍ഡര്‍, ബ്ലാക്‌സ്മിത്ത്, അപ്പോഴ്‌സര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്ന ആയിരത്തോളം എംപാനല്‍ ജീവനക്കാരോട് ഇന്നുമുതല്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് മാനേജ്‌മെന്റ് ഇന്നലെ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ മാത്രം 55 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സംസ്ഥാനത്താകെ ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി.
മെക്കാനിക്കല്‍ കോച്ച് ബില്‍ഡര്‍, ബ്ലാക്‌സ്മിത്ത്, അപ്പോഴ്‌സര്‍ തസ്തികകളില്‍ പെടുന്നവരോട് കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഹെവി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ് ഉള്ളവര്‍ക്കും മാത്രമാണ് ഇത്തരത്തില്‍ അപേക്ഷ നല്‍കാനായത്. ഇങ്ങനെ അപേക്ഷ നല്‍കിയത് 25 പേര്‍ മാത്രമാണ്.
അവര്‍ക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒന്‍പതു വര്‍ഷം വരെ കോച്ച് ബില്‍ഡര്‍, ബ്ലാക്‌സ്മിത്ത്, അപ്പോഴ്‌സര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്നവരാണ് ജോലി നഷ്ടപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍നിന്നും പുറത്താകുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ഈ പിരിച്ചുവിടലും.
പെയിന്റിങ്ങ് വിഭാഗത്തില്‍പെട്ട എംപാനല്‍ ജീവക്കാരെയും ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്ക് മാറ്റുന്നതിന് ആലോചിച്ചിരുന്നെങ്കിലും എണ്ണത്തില്‍ കുറവായതുകൊണ്ട് ഫിറ്റ്‌നസ് ടെസ്റ്റുകള്‍ മുടങ്ങുമെന്നുകണ്ട് ഒഴിവാക്കുകയായിരുന്നു. മെക്കാനിക്ക്, പെയിന്റര്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലുള്ള എംപാനല്‍ ജീവനക്കാരെ ഈ വര്‍ഷംതന്നെ പൂര്‍ണമായും ഒഴിവാക്കാനാണ് സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ തീരുമാനം. അങ്ങനെയെങ്കില്‍ എംപാനലുകാരായ മൂവായിരത്തോളം പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നഷ്ടമാകും. ഇതിലൂടെ സാമ്പത്തിക ലാഭമാണ് ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago