പ്രളയ ദുരിതത്തിനിടെ ആസ്ത്രേലിയയില്‍ പോകാനൊരുങ്ങി മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കാനായി സാംസ്കാരിക മന്ത്രി എ.കെ.ബാലന് ഓസ്ട്രേലിയയിലേക്ക് പോകാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 28 വരെയാണ് പരിപാടി. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
പ്രളയത്തിനിടെ ജര്‍മന്‍ യാത്ര നടത്തിയ മന്ത്രി കെ.രാജുവിന്റെ നടപടി വിവാദമായിരുന്നു.
ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോള്‍, ഇതിനായി പാലക്കാട് ജില്ലയുടെ ചുമതലയുള്ള മന്ത്രികൂടിയായ എ.കെ.ബാലന് വിദേശയാത്ര പോകുന്നത് ചര്‍ച്ചയായേക്കും. മന്ത്രിക്കൊപ്പം സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മലയാളം മിഷന് ഡയരക്ടര്‍ സുജ സൂസന് ജോര്‍ജ്, പ്രൈവറ്റ് സെക്രട്ടറി സി.പി.പ്രമോദ് എന്നിവരും ഓസ്ട്രേലിയയിലേക്ക് പോകുന്നുണ്ട്.
ജൂലൈ ഏഴു മുതല്‍ പതിനേഴു വരെ ഓസ്ട്രേലിയ സന്ദര്‍ശിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതു റദ്ദാക്കി ജൂലൈ 31 മുതല്‍ ഓഗസ്റ്റ് ഒന്പതുവരെ തീരുമാനിച്ചു.
എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും പരിപാടി മാറ്റുകയായിരുന്നു. പിന്നീടാണ് സെപ്റ്റംബര്‍ 17 മുതല്‍ 28 വരെ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."