കര്‍ഷകര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കുമെന്ന് പെപ്‌സികോ
ന്യൂഡല്‍ഹി: എഫ്.സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്തതിന് കര്‍ഷകര്‍ക്കെതിരേ നല്‍കിയ നഷ്ടപരിഹാര കേസ് പിന്‍വലിക്കുമെന്ന് ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ. സര്‍ക്കാരുമായുള്ള ചര്‍ച്ചയിലൂടെ വിഷയത്തില്‍ തീരുമാനത്തിലെത്തിയെന്നും മുഴുവന്‍ കര്‍ഷകര്‍ക്കെതിരേയുമുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും പെപ്‌സികോയുടെ ഇന്ത്യയിലെ വക്താവ് പറഞ്ഞു. ജങ്ക് ഫുഡായ ലെയ്‌സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒന്‍പത് കര്‍ഷകരില്‍ നിന്നും 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോ കമ്പനി കേസ് നല്‍കിയിരുന്നു. കുത്തകാവകാശം നേടിയ ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഓരോ കര്‍ഷകരും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇതിനെതിരേ വന്‍തോതില്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രതിഷേധവും നടന്നിരുന്നു. കാംപയിനുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
കര്‍ഷകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പെപ്‌സികോയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഫ്.സി. 5 ഇനം ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് വില്‍ക്കാന്‍ തയാറായാല്‍ നഷ്ടപരിഹാരക്കേസില്‍നിന്ന് പിന്മാറാമെന്ന് പെപ്‌സികോയും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് പിന്‍വലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."