ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ പൊരുത്തക്കേടുകളെന്ന് ഇ.ഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ബംഗളുരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി നല്കിയ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി).
താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
ബിനീഷുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. നീണ്ട 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ബിനീഷിനെ ഇ.ഡി കഴിഞ്ഞ ദിവസം വിട്ടയച്ചത്.
ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് സേവനങ്ങള്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് കമ്പനി, ബിനീഷിന്റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."