HOME
DETAILS

കാര്‍ഷിക ഗവേഷണ കേന്ദ്രം തൊഴിലാളി നിയമനം അസോസിയേറ്റ് ഡയരക്ടറെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

  
backup
July 22 2016 | 00:07 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82

ചെറുവത്തൂര്‍: പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍  അബ്ദുല്‍ കരീമിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കാഷ്വല്‍ തൊഴിലാളികളുടെ  നിയമന ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധിച്ചത്.   
ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് 25 സ്ത്രീകളേയും 18 പുരുഷന്‍മാരേയും കരാര്‍ തൊഴിലാളികളായി നിയമിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവു നടപ്പിലാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ വൈമനസ്യം കാണിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. ഇന്നലെ  രാവിലെ പത്തുമണിയോടെയാണ്  എ.ഡി.ആറിനെ ഓഫിസ് മുറിയില്‍ ഉപരോധിച്ചത്.
ചന്തേരയില്‍ നിന്നു പൊലിസ് എത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ രണ്ടു ഘട്ടങ്ങളിലായി ഉത്തരവില്‍ പറഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും നിയമനം നല്‍കുമെന്ന ഉറപ്പിനെ തുടര്‍ന്നു ഒരു മണിക്കൂറിനു ശേഷം സമരം അവസാനിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ വിനോദ്, സെക്രട്ടറി കെ.പി രാജീവന്‍, രതീഷ് കുതിരുമ്മല്‍, സി.വി ശരത്ത്, കെ.പി സുജിത്ത്, കെ കനേഷ്, വി പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ്  അസോസിയേഷന്റെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം കേന്ദ്രത്തിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  2 months ago