തബൂക്കിന്റെ സ്വന്തം ബഷീര്‍ക്ക നാല് പതിറ്റാണ്ടിന് ശേഷം നാടണയുന്നു
റിയാദ്: നാല് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിത അവസാനിപ്പിച്ച് ബഷീര്‍ കൂട്ടായി നാടണയുന്നു. പ്രവാസ ജീവിതത്തെ വിരഹ കാലമെന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ സുന്ദര മുഹൂര്‍ത്തങ്ങളാക്കി മാറ്റി വിവിധ മേഖലകളില്‍ തന്റേതായ സേവന പാതകള്‍ സമ്മാനിച്ചാണ് പ്രവാസ ജീവിതം അവസനിപ്പിക്കുന്നത്. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും കൂട്ടായ്മകള്‍ക്ക് താങ്ങും തണലുമായി 1980 ലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. അല്‍ ഐനിലെ പ്രവാസത്തിനു ശേഷം സഊദിയിലെ തബൂക്കിലെത്തിയ ഇദ്ദേഹം വിവിധ സാമൂഹിക മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു തബൂക്കില്‍ ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാമൂഹ്യ പ്രവര്‍ത്തകനായി മാറുകയായിരുന്നു.
തബൂക്കിലൊരു കടയില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട സഊദി സ്വദേശി നല്‍കിയ വിസയില്‍ വീണ്ടുമെത്തി ഇവിടെ സ്വന്തമായി ഒരു ബിസിനസ്സ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നു അന്ന് മുതല്‍ ഇത് വരെ ഈ ബിസിനസ്സ് സംരംഭവുമായിട്ടാണ് മുന്നോട്ടു പോകുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തു വെച്ചത്. രൂപീകൃതകാലം മുതല്‍ ഇപ്പോഴും സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന ബഷീര്‍ സാഹിബ് സമസ്തയുടെ കീഴിലുള്ള തബൂക്ക് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ നേതൃസ്ഥാനം, കൂടാതെ, തബൂക് കെ എം സി സി പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി കൗണ്‍സിലര്‍, ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ രൂപീകൃത കാലം മുതല്‍ ഇത് വരെ പതിനാറു വര്‍ഷമായി മെമ്പര്‍ സ്ഥാനം, തബൂക്ക് മലയാളി കൂട്ടായ്മ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ നിലവില്‍ വഹിക്കുന്നുണ്ട്. വിവിധ സ്ഥാനങ്ങള്‍ നിലവില്‍ വഹിക്കുന്നയത്തിനിടയിലാണ് നാട്ടിലേക്കുള്ള തിരിച്ചു പോക്ക്.
കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ജോയന്റ് സിക്രട്ടറിയായി രംഗത്തെത്തി ഇദ്ദേഹം തബൂക്കില്‍ ഉണ്ടായിരുന്ന സംഘടനകളുടെ കൂട്ടായ്മയായ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, ചെയര്‍മാന്‍ , മുസ്ലിം ഐക്യവേദി കണ്‍വീനര്‍, തുടങ്ങി വിവിധ മലയാളായി സംഘടനകളില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . തുടങ്ങി തബൂക്കില്‍ പൊതു പരിപാടിക്ക് ആദ്യമായി തുടക്കം കുറിച്ചതും പൊതു പരിപാടിക്ക് വിത്ത് പാകിയതും ബഷീര്‍ സാഹിബിന്റെ പ്രയത്‌നം മൂലമാണെന്നു സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. കൂടാതെ, ഉംറ ഗ്രൂപ്പ്, ഫുട്!ബോള്‍ മേള, സഹായ കൂട്ടായ്മ തുടങ്ങി വിവിധ കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ്. പ്രവാസ ജീവിതത്തിനു തിരശീല വീഴ്ത്തി മുഹറം തുടക്കത്തില്‍ അദ്ദേഹം സഊദിയോടും തന്നെ താനാക്കിയ തബൂക്കിനോടും വിട പറയും. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രയയപ്പ് പരിപാടികള്‍ ഏറ്റുവാങ്ങുന്ന തിരക്കിലാണ് ബഷീര്‍ സാഹിബ്. റിയാദ് എസ് വൈ എസ് നല്‍കിയ വാദി ത്വയ്ബ ഉംറ ഓഫീസില്‍ യാത്രയയപ്പില്‍ സുബൈര്‍ ഹുദവി ഉപഹാരം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."