പ്രളയക്കെടുതി; നോട്ടുബുക്കുകള്‍ എഴുതി തയാറാക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍
മേപ്പയ്യൂര്‍ : പ്രളയകെടുതി മൂലം ആലപുഴയില്‍ പാഠപുസ്തകങ്ങള്‍ നഷ്ട്ടപെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്ത് .
നഷ്ട്ടപ്പെട്ട പാഠഭാഗങ്ങള്‍ പുതിയ നോട്ടുബുക്കുകളില്‍ എഴുതി തയാറാക്കുകയാണ് കാരയാട് പൂതേരിപാറ സഫ്ദര്‍ ഹാശ്മി വായനശാലയിലെ ബാലവേദി പ്രവര്‍ത്തകരായ മുപ്പതോളം വിദ്യാര്‍ഥികള്‍ .
അഞ്ചാക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളാണ് ഈദൗത്യം ഏറ്റെടുത്തിരിക്കുന്നത് .
ഒഴിവ് ദിവസങ്ങളിലും സ്കൂള്‍ കഴിഞ്ഞ് രാത്രി വൈകുംവരെയും വായനശാലയില്‍ ഒത്തുചേര്‍ന്നാണ് നോട്ടുബുക്കുകള്‍ എഴുതി തയാറാക്കുന്നത്.
സഫ്ദര്‍ ഹാശ്മി വായനശാല ഭാരവാഹികള്‍ക്ക് കൊട്ടാരക്കര ബാപ്പുജി സ്മാരക വായനശാലാ പ്രവര്‍ത്തകര്‍ വാട്സ് ആപ്പിലൂടെ അയച്ചുതരുന്ന എഴുതേണ്ട നോട്ടുബുക്കുകളുടെ പാഠഭാഗങ്ങള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലുതാക്കിയാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി നോക്കി എഴുതുന്നത്.
സെപ്റ്റംബര്‍ രണ്ടിന് കോഴിക്കോട് നിന്നും കെ.എസ്.ആര്.ടി.സി ബസില്‍ എഴുതി തയാറാക്കിയ പുസ്തകങ്ങളും പേനകളും കൊട്ടാരക്കരയില്‍ എത്തിക്കും.
മൂന്നിന് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും . വായനശാലയുടെ നേതൃത്വത്തില്‍ ഏറണാകുളം ജില്ലയില്‍ വീട് ശുചീകരിക്കുന്നതിന് വെള്ളിയാഴ്ച ഒരു സംഘം ആളുകള്‍ പോകും. കഴിഞ്ഞ മുപ്പത് വര്‍ഷമായി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് സഫ്ദര്‍ ഹാശ്മി വായനശാല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."