'വയനാര്‍ട്ട് ' ഇന്ന് അരങ്ങില്‍; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ സ്റ്റേജിന മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
സുല്‍ത്താന്‍ ബത്തേരി: കടുത്ത മത്സര പിരിമുറുക്കത്തോടെ 'വയനാര്‍ട്ട് ' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിന് തിരശീല വീണു. ഏഴു വേദികളിലായി ഇരുപത് സ്‌റ്റേജ് ഇതര മത്സരങ്ങളാണ് രണ്ടാം ദിനമായ ഇന്നലെ പൂര്‍ത്തിയായത്.
വിവിധ ഭാഷകളിലുള്ള പ്രസംഗ മത്സരങ്ങള്‍, സ്‌പോട്ട് ഫോട്ടോഗ്രാഫി, എംബ്രോയ്ഡറി, ക്ലേ മോഡലിങ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ രചന, ഓയില്‍ പെയിന്റിങ്, പൂക്കള മത്സരം, രാംഗോലി, ജനറല്‍ ക്വിസ്സ്, ഡിബേറ്റ്, കവിതാ പാരായണം, അക്ഷര ശ്ലോകം, കാവ്യ കേളി എന്നീ മത്സരങ്ങളാണ് പൂര്‍ത്തിയായത്. സ്‌റ്റേജ് ഇതര മത്സരയിനങ്ങള്‍ ഇന്നലയോടെ സമാപിച്ചു. ഇന്നു മുതല്‍ സെന്റ് മേരീസ് കോളജില്‍ ഒരുക്കിയ അഞ്ചു വേദികളിലായി കലയുടെ മേളപ്പെരുമക്ക് തിരിതെളിയും. മെയ് അഞ്ചിനാണ് മേള അവസാനിക്കുക. 106 ഇനങ്ങളിലായി അയ്യായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
.വേദികളില്‍ ഇന്ന്
വേദി 1
അഭിമന്യു
രാവിലെ എട്ട് മണിക്ക് രജിസ്‌ട്രേഷന്‍, ഒമ്പുതമണിക്ക് ഭരതനാട്യം, ഒരുമണിക്ക് ക്ലാസിക്കല്‍ ഡാന്‍സ് നാലുമണിക്ക് കലോത്സവത്തിന്റെ ഉദ്ഘാടനം, ആറു മണിക്ക് ഗാനമേള.
വേദി 2
രോഹിത് വെമുല
9 മണിക്ക് മോണോ ആക്ട്്, പത്ത് മണിക്ക് മിമിക്രി, 11 മണിക്ക് മൈം, രണ്ട് മണിക്ക് സ്്കിറ്റ്, 4 മണിക്ക് കഥാപ്രസംഗം, 7 മണിക്ക് ഇംഗ്ലീഷ് ഡ്രാമ
വേദി 3
ഗൗരിലങ്കേഷ്
9 മണി ദേശഭക്തിഗാനം, 11 മണിക്ക് ഗ്രൂപ്പ് സോങ്(ഇന്ത്യന്‍), 1 മണിക്ക് ഗ്രൂ്്പ്പ് സോങ്(വെസ്‌റ്റേണ്‍), രണ്ട് മണിക്ക ്‌വെസ്‌റ്റേണ്‍ വോക്കല്‍ സോളോ, നലുമണിക്ക് നാടോടി സംഗീതം, എഴുമണിക്ക് സംസ്‌കൃത നാടകം.
വേദി 4
ഗോവിന്ദ് പന്‍സാരെ
9 മണി പെണ്‍കുട്ടികളുടെ ലൈറ്റ് മ്യൂസിക്, 11 മണിക്ക് ആണ്‍കുട്ടികളുടെ ലൈറ്റ് മ്യൂസിക്, 12 മണിക്ക് പെണ്‍കുട്ടികളുടെ ക്ലാസിക്കല്‍ മ്യൂസിക്, രണ്ട് മണിക്ക് ആണ്‍കുട്ടികളുടെ ക്ലാസിക്കല്‍ മ്യൂസിക്, മൂന്ന് മണിക്ക് സെമി ക്ലാസ്സിക്കല്‍ മ്യൂസിക്,
വേദി 5
കല്‍ബുര്‍ഗി
9 മണിക്ക് ട്രിപ്പിള്‍ ഡ്രം, 10.30ന് ജാസ്, ഒരു മണിക്ക് ബാന്റ് മേളം, മൂന്ന മണിക്ക് ഗിറ്റാര്‍, വയലിന്‍, നാലുമണിക്ക് വെസ്റ്റേണ്‍ വിന്റ് ഇന്‍സ്ട്രൂമെന്റ്‌സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."