ചാലിയാര്‍ തീരത്തെ അനധികൃത നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
ഫറോക്ക്: ചാലിയാര്‍ തീരത്തെ അനധികൃത നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് അധികൃതരാണ് കൊളത്തറ ഇരുട്ടോടത്ത് പറമ്പില്‍ ചാലിയാറിനു സമീപം നിര്‍മാണം നടത്താന്‍ ശ്രമിച്ചത്. ബോട്ടു കയറ്റി നിര്‍ത്തുന്നതിന് ചാലിയാര്‍ തീരം ഇടിച്ചു നിരത്തി മതില്‍ കെട്ടുന്നതാണ് ഇന്നലെ രാവിലെ പുഴയോരം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരിസരവാസികളെത്തി തടഞ്ഞത്.
ജെ.സി.ബി ഉപയോഗിച്ചു മണ്ണുമാന്തി തെങ്ങുകുറ്റികള്‍ പുഴയിലേക്ക് അടിച്ചു താഴ്ത്തിയിട്ടുണ്ട്. 30 മീറ്റര്‍ നീളത്തില്‍ 20 അടി താഴ്ചയില്‍ പുഴവെള്ളം സ്‌പോര്‍ട്‌സ് ക്ലബിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് കൊണ്ടുവരാനാണു ശ്രമം. ഇതു പരിസരത്തെ കുടിവെള്ള സ്രോതസുകള്‍ ഉപ്പ് കലരുന്നതിനു ഇടയാക്കുമെന്നു നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു നേരത്തെ കോര്‍പറേഷന്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ പ്രവൃത്തിയാണിത്. പണി നിര്‍ത്തിവയ്ക്കണമെന്നു ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ചെവികൊള്ളാത്തതിനെ തുടര്‍ന്നാണ് പരിസരത്തെ സത്രീകളടക്കമുള്ളവര്‍ സംഘടിച്ചെത്തി പ്രവൃത്തി തടഞ്ഞത്.
നല്ലളം എസ്.ഐ യു. സനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പ്രവൃത്തിക്ക് ഉപയോഗിച്ച ജെ.സി.ബി പൊലിസ് കസ്റ്റഡിയിലെടുത്തു. പുഴയോരത്തെ കുഴി മണ്ണിട്ടു തൂര്‍ക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ കോര്‍പറേഷനു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."