പാര്‍ട്ടി ഓഫിസ് കെട്ടിടത്തില്‍ യുവതി തൂങ്ങിമരിച്ചു; സി.പി.എം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ പാര്‍ട്ടി ഓഫിസിനായി ഏറ്റെടുത്ത കെട്ടിടത്തില്‍ യുവതി തൂങ്ങിമരിച്ചു. ഉദിയന്‍കുളങ്ങരയില്‍ അഴകിക്കോണം സ്വദേശി ആശ(41)യാണ് ജീവനൊടുക്കിയത്. സി.പി.എം പ്രാദേശിക നേതാക്കളുടെ മാനഡിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്തുവന്നു. ഇന്നലെ രാത്രിയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ സി.പി.എം പ്രവര്‍ത്തകയും ചെങ്കല്‍ പഞ്ചായത്തിലെ ആശ പ്രവര്‍ത്തകയുമാണ്.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍, ജോയ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. നിരന്തരചൂഷണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പാര്‍ട്ടിയില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ പറയുന്നു.
അതേസമയം, ഇന്ന് രാവിലെ യുവതിയുടെ മൃതദേഹം ഇവിടെനിന്ന് മാറ്റാനെത്തിയ പൊലിസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. തഹസില്‍ദാറടക്കം എത്തി മൃതദേഹം മാറ്റാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."