പള്ളിക്കുളങ്ങളുടെ ശുചീകരണം; എസ്.എം.എഫ് ജില്ലാ സെക്രട്ടറിയുമായി പ്രൊഫ. ശോഭീന്ദ്രന് ചര്‍ച്ച നടത്തി
മുക്കം: പള്ളിക്കുളങ്ങളും കിണറുകളും ജലസ്രോതസുകളും സംരക്ഷിക്കാനുള്ള പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'ജീവജലം' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ശോഭീന്ദ്രന് സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കവുമായി ചര്‍ച്ച നടത്തി.
കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പള്ളിക്കമ്മിറ്റികളുടെ കീഴില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് അടുത്തുള്ള സ്കൂളുകളുടെ നേതൃത്വത്തില്‍ കുളങ്ങള്‍ ശുചീകരിച്ചു സംരക്ഷിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
സേവ് പദ്ധതിയെ കുറിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കുന്ന ശില്പശാല അഞ്ചിന് വൈകിട്ട് നാലിന് നല്ലളം ഗവ. ഹൈസ്കൂളില്‍ നടക്കും. പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടക്കുന്ന ശില്പശാലയില് മഹല്ല് ഭാരവാഹികളും എസ്.എം.എഫ് മേഖലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് സലാം ഫൈസി മുക്കം അഭ്യര്‍ഥിച്ചു. സേവ് കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി ഏരോത്ത്, എസ്.എം.എഫ് ജില്ലാ കമ്മിറ്റി അംഗം നടുക്കണ്ടി അബൂബക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."