HOME
DETAILS

സര്‍ക്കാര്‍ ഇടപെടല്‍ അട്ടപ്പാടിയുടെ വികസന പദ്ധതികള്‍ വേഗത്തിലാവും

  
backup
September 01 2018 | 04:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%8d

അഗളി : അട്ടപ്പാടിയുടെ വികസന പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അട്ടപ്പാടിയിലേക്കുള്ള ചുരം റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കിഫ്ബി വഴി ലഭിക്കുന്ന 80 കോടി രൂപയുടെ ചെലവില്‍ മണ്ണാര്‍ക്കാട് മുതല്‍ ആനക്കട്ടി വരെ റോഡ് നിര്‍മ്മിക്കും. ഇതിന്റെ സര്‍വേ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ചുരത്തിലെ പണികള്‍ക്കും മറ്റുമായി കഴിഞ്ഞ ദിവസം ഒരു കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ച് കുഴിയടക്കല്‍ ഉടന്‍ തുടങ്ങും. ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ ചെറിയ ബസ്സുകള്‍ ചുരത്തിലൂടെ മുക്കാലി വരെ സര്‍വീസ് നടത്തും. ഇതിനുപുറമെ ജില്ലാ കലക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് അട്ടപ്പാടിയിലേക്ക് ആവശ്യമായ നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടുവരാന്‍ തമിഴ്‌നാടിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം ആനക്കട്ടി വഴി ഇനി നിര്‍മ്മാണ വസ്തുക്കള്‍ യഥേഷ്ടം അട്ടപ്പാടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ നിന്നും ഇവ അട്ടപ്പാടിയിലേക്ക് എത്തിക്കുന്നതിന് തമിഴ്‌നാടിന്റെ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ നിര്‍മ്മാണ വസ്തുക്കള്‍ എത്തിക്കാന്‍ അനുമതിലഭിച്ചതോടെ അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതികള്‍ക്ക് വേഗത കൈവരും. കഴിഞ്ഞ പ്രളയ കാലത്ത് ഉണ്ടായ കേടുപാടുകള്‍ മൂലം ഗതാഗത സംവിധാനങ്ങള്‍ പാടെ തകര്‍ന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ചുരം റോഡിലൂടെ സുഗമമായ ഗതാഗത സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഉണ്ടാക്കുമെന്നും അതിനുവേണ്ടി സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ടെന്നും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈസ്വരിനേശന്‍ സുപ്രഭാതത്തോട് പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ അഭാവം മൂലം നിലച്ചുപോയിരുന്ന വീട് നിര്‍മ്മാണങ്ങള്‍ക്ക് ഇനി വേഗതയുണ്ടാകുമെന്നും അട്ടപ്പാടിക്കാരെ സര്‍ക്കാര്‍ ഒരു തരത്തിലും അവഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുമായി ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുമെന്നും അവര്‍ വിശദീകരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago