തുടര്‍ച്ചയായ ഓണ്‍ലൈന്‍ ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ചില സി.ബി.എസ്.ഇ സ്കൂളുകള്‍ ഇടവേള നല്‍കാതെ തുടര്‍ച്ചയായി ക്ലാസ് എടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഉത്തരവായി.
മൂന്നു മാസമായി നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ശരിയായി പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ടെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ, ഐ.എസ്.സി.ഇ സ്കൂളുകള്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് പഠന സമയം ക്രമീകരിക്കണം.
വിവിധ സെഷനുകള്‍ക്കിടയില്‍ പത്തോ പതിനഞ്ചോ മിനിറ്റ് വിശ്രമം കുട്ടികള്‍ക്ക് അനുവദിക്കുകയും ഈ സമയം കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.
വെബ്കാമും സ്മാര്‍ട്ട് ഫോണുകളും ക്ലാസ് സമയത്ത് ഒഴികെ ഓണ്‍ ആയിരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ കുട്ടികളെ നിര്ബന്ധിക്കരുതെും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."