ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി വടുതല ഐ.ഒ.സി.സിയും
അരൂക്കുറ്റി: വടുതല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ഇന്റര്‍നാഷണല്‍ ഓള്‍ഡേജ് കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
വടുതല ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ താമസിച്ചിരുന്ന കുട്ടനാട് നിവാസികളായ ദുരിതബാധിതര്‍ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആവശ്യമായ പലവ്യജ്ഞനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കി. കൂടാതെ മറ്റ് ഭാഗങ്ങളിലെ ദുരിതബാധിതമേഖലകളില്‍ ആവശ്യവസ്തുക്കളുടെ വിതരണവും നടത്തി.
ജമാഅത്ത് സ്‌കൂളിലെ ക്യാംപില്‍ നടത്തിയ സഹായവിതരണം അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമലേശന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഒ.കെ ബഷീര്‍, കെ.എം അബ്ദുല്‍ ഖാദര്‍, കെ.എം.സിറാജ്, പി.ആര്‍ ബാബു, അഡ്വ.പി.ഐ അബ്ദുല്‍ മാലിക്ക്, സിന്തു ജ്യോതിലാല്‍, ജലീല്‍ അരുക്കുറ്റി, സി.ഇ. റാഹില, ടി.പി നിസാര്‍, എ.എന്‍ സക്കരിയ്യ, ഉണ്ണികൃഷ്ണന്‍, ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."