കാഞ്ഞങ്ങാട് നഗരത്തിലെ ഭൂഗര്‍ഭ കേബിള്‍ ലൈന്‍ തുടര്‍നടപടികള്‍ ഇപ്പോഴും കടലാസില്‍
കാഞ്ഞങ്ങാട്: കോടികള്‍ ചെലവഴിച്ച് ഒന്നര പതിറ്റാണ്ട് മുന്‍പ് കാഞ്ഞങ്ങാട് പട്ടണത്തില്‍ സ്ഥാപിച്ച ഭൂഗര്‍ഭ കേബിള്‍ ലൈന്‍ ചാര്‍ജ് ചെയ്ത് പരിശോധിച്ചിട്ടും തുടര്‍ നടപടികളായില്ല.
പുതിയകോട്ട മുതല്‍ ഇക്ബാല്‍ കവല വരെയുള്ള ഭൂഗര്‍ഭ കേബിളുകളാണ് ചാര്‍ജ് ചെയ്തു പരിശോധിച്ചത്. എ.പി.ഡി.ആര്‍.പി പദ്ധതി പ്രകാരമാണ് ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഇവിടെ പതിനൊന്ന് കെ.വി ലൈനാണ് ഭൂമിക്കടിയിലൂടെ വലിച്ചിട്ടുള്ളത്. കേബിളുകള്‍ പ്രവര്‍ത്തന യോഗ്യമാണെന്ന് കണ്ടത്തുന്നതിനായാണ് ആറു മാസം മുമ്പ് ചാര്‍ജ് ചെയ്ത് പരിശോധന നടത്തിയിരുന്നത്. സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയാല്‍ പ്രശ്‌നം പരിഹരിച്ച ശേഷമായിരിക്കും കേബിള്‍ പ്രവര്‍ത്തനക്ഷമമാക്കുകയെന്നും പറഞ്ഞിരുന്നു. നഗരത്തിലെ കേബിളുകള്‍ വിവിധ മേഖലകളായി തിരിച്ചാണ് പരിശോധന നടത്തിയത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ പലഭാഗത്തും വൈദ്യുതി കേബിളുകള്‍ക്ക് തകരാറും ക്ഷതവും സംഭവിച്ചതും ചാര്‍ജിങ്ങങിലൂടെ എന്‍ജിനീയര്‍മാര്‍ പരി ശോധനയക്ക്് വിധേയമാക്കിയിരുന്നു.
2003ല്‍ മൂന്നു കോടി ചെലവഴിച്ച് സ്ഥാപിച്ച കേബിള്‍ ബി.എസ്.എന്‍.എലുമായുള്ള സാങ്കേതിക പ്രശ്‌നത്തിന്റെ പേരിലാണ് തുടക്കത്തില്‍ അനിശ്ചിതമായി നീണ്ടുപോയത്. ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് മന്ത്രി ചന്ദ്രശേഖരന്‍ വിളിച്ചു ചേര്‍ത്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും പിന്നീടും അനിശ്ചിതത്വത്തിലായി.
നഗരത്തില്‍ നടക്കുന്ന കെ.എസ്.ടി.പി റോഡ് നവീകരണമാണ് ഇതിന് പ്രധാന തടസമെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെ.എസ്. ടി.പി റോഡ് പണി പൂര്‍ത്തിയായിട്ടും ഭൂമിക്കടിയിലൂടെ വൈദ്യുതി എന്ന പദ്ധതി ഇന്നും പൂര്‍ത്തിയാക്കാനായില്ല.
വൈദ്യുതി പ്രസരണനഷ്ടം കുറക്കുക, കാറ്റിലും മഴയിലും മറ്റുമുണ്ടാകുന്ന വൈദ്യുതി തകരാറുകള്‍ പരമാവധി കുറക്കുക, വൈദ്യുതി അപകടങ്ങള്‍ കുറക്കുക തുടങ്ങിയവയാണ് ഭൂഗര്‍ഭകേബിളിന്റെ സാങ്കേതിക മേന്മകളായി പറയുന്നത്. കാരാറുകാരന്‍ ഇതു സംബന്ധിച്ച തുക 2013 ല്‍ തന്നെ കൈപറ്റിയിട്ടും യാതൊരു തുടര്‍ നടപടികള്‍ ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."