HOME
DETAILS
MAL
ദിപാ നിശാന്തിന്റെ കവിതാ മോഷണം: റിപ്പോർട്ട് ആവശ്യപ്പെട്ട് കോളജിന് യു.ജി.സിയുടെ നോട്ടീസ്
backup
May 03 2019 | 10:05 AM
തൃശൂര്‍: കവിതാ മോഷ്ടിച്ച സംഭവത്തില്‍ ദിപാ നിശാന്തിനെതിരെ യു.ജി.സിയുടെ നോട്ടീസ്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദീപ അധ്യാപികയായി ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിനാണ് യു.ജി.സി നോട്ടീസയച്ചത്. മോഷണ വിവാദത്തില്‍ കോളജ് മാനേജ്മെന്റ്റിന്റെ നിലപാട് അറിയിക്കണമെന്നും യു.ജി.സി ആവശ്യപ്പെട്ടു.
അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ട് ലഭിച്ച പരാതിയിലാണ് യു.ജി.സിയുടെ ഇടപെടല്‍. തൃശൂര്‍ സ്വദേശി സി.ആര് സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപികയ്ക്കെതിരെ യു.ജി.സിക്ക് പരാതി നല്‍കിയത്.
യുവകവി കലേഷിന്റെ കവിത സര്‍വീസ് മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു നല്‍കിയത് വന്‍ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."