കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
പ്രതിഷേധത്തെത്തുടര്‍ന്ന് മൃതദേഹം മാറ്റിയത് 11 മണിക്കൂറിന് ശേഷം
മാനന്തവാടി: റോഡില്‍ വച്ച് കാട്ടാന കര്‍ഷകനെ ചവിട്ടിക്കൊന്നു. കേരള-കര്‍ണാട അതിര്‍ത്തിയിലെ കുട്ട കായ്മന സ്വദേശി കുട്ടാപ്പി എന്ന സുധന്‍ (58 ) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴു മണിയോടെ അന്തര്‍ സംസ്ഥാന പാതയായ മൈസൂര്‍-ഗോണികുപ്പ റോഡില്‍ സുധന്റെ വീടിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം.
രാവിലെ ഏഴ് മണിയോടെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്നും റോഡിലേക്ക് വരികയായിരുന്ന സുധന്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
രക്ഷപ്പെടാനായി സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് ഓടുന്നതിനിടെയാണ് കാട്ടാനയുടെ ചവിട്ടേറ്റത്. സുധന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
കയ്മന ക്ലബിന് സമീപത്തെ തോട്ടത്തില്‍ നിന്ന് റോഡിലേക്കിറങ്ങിയ കാട്ടാനയുടെ മുന്നിലാണ് സുധന്‍ അകപ്പെട്ടത്. വിവരമറിഞ്ഞ് കുട്ടയില്‍ നിന്ന് പൊലിസ് എത്തി മൃതദേഹം മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. കുടക് ജില്ലാ കലക്ടര്‍, ഡി.എഫ്.ഒ എന്നിവര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.
പിന്നീട് 11 മണിക്കൂറിന് ശേഷം വൈകിട്ട് ആറോടെ കുടക് ഡി.എഫ്.ഒ, തഹസില്‍ദാര്‍, ശ്രീമംഗലം സി.ഐ, മടിക്കേരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."