'നദികളുടെ യഥാര്‍ഥ സാഹചര്യം പരിഗണിച്ച് പദ്ധതികള്‍ തയാറാക്കണം'
മലപ്പുറം: ജില്ലയിലെ നദികളിലെയും തോടുകളിലെയും ജലനിരപ്പിന്റെ കൂടിയ തോത്് ലഭ്യമായ സാഹചര്യത്തില്‍ ഇതു കൂടി അടിസ്ഥാനമാക്കിയാകണം ഇത്തരം മേഖലകളിലും പരിസരങ്ങളിലും വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. മലപ്പുറം കലക്ടറേറ്റില്‍ നടന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിനായി സെപ്റ്റംബര്‍ ആദ്യവാരം പ്രത്യേക യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സെസിന്റെ അംഗീകാരത്തോടെ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ. ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളിലുളളവരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
കാലവര്‍ഷത്തെ തുടര്‍ന്നു മാലിന്യമുക്തവും പ്രവര്‍ത്തനരഹിതവുമായ മുഴുവന്‍ ഓടകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്് വകുപ്പിനെ ചുമതലപ്പെടുത്തി. മേഖലയെ മാലിന്യ മുക്തമാക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കംപോസ്റ്റ് സ്ഥാപിക്കും. അയ്യപ്പ ഭക്തര്‍ക്കും മറ്റു സഞ്ചാരികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ മിനി പമ്പ മാതൃകയില്‍ വഴിക്കടവിലെ കെട്ടുങ്ങലില്‍ ടോയ്‌ലെറ്റ്, ക്ലോക്ക് റൂം സൗകര്യത്തോടെയുള്ള ഇടത്താവളം നിര്‍മ്മിക്കും.
ഇതിനായി പൊതുമരമാത്ത് വകുപ്പിനു കീഴിലുള്ള 50 സെന്റ് സ്ഥലം ഉപയോഗിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."