HOME
DETAILS
MAL
ദുരിതാശ്വാസ കിറ്റ് വിതരണത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം
backup
September 01 2018 | 07:09 AM
മാള: പ്രളയ ദുരിതാശ്വാസ കിറ്റ് വിതരണത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായി ആക്ഷേപം.
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 22 ഇന കിറ്റിനായി ജനങ്ങളെ പൊരിവെയിലത്ത് നിരയായി നിര്‍ത്തി ബുദ്ധിമുട്ടിച്ചതായാണ് വ്യാപക പരാതി. എരവത്തൂര്‍ എസ്.കെ.വി.എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണ് ഇന്നലെ ഉച്ചക്ക് മുന്‍പായി ആളുകളെ വരിയില്‍ നിര്‍ത്തിച്ചത്.
കടുത്ത വെയിലത്താണ് വയോധികരടക്കമുള്ളവര്‍ നില്‍ക്കേണ്ടി വന്നത്. ഇവരില്‍ പലരും ഏറെ കഴിയും മുന്‍പേ അവശരായിരുന്നു. വൈകുന്നേരമായപ്പോള്‍ വരിയിലുണ്ടായിരുന്നവര്‍ ബഹളംവച്ചു തുടങ്ങി. ഒന്നിലേറെ കൗണ്ടറുകള്‍ വച്ച് എത്രയും വേഗതയില്‍ തീര്‍ക്കേണ്ടതായ വിതരണമാണ് മണിക്കൂറുകളേറെ നീണ്ടതാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."