കലാമണ്ഡലത്തില്‍ യുവ കലാകാരന്മാരുടെ കഥകളി രംഗാവതരണത്തിന് തുടക്കം
ചെറുതുരുത്തി: കേരള കലാമണ്ഡലത്തില്‍ യുവ കഥകളി കലാകാരന്മാരുടെ കഥകളി രംഗാവതരണത്തിന് തുടക്കം. ഇന്നലെയാണ് ആദ്യ ദിന അവതരണം നടന്നത്. ഇനി ഓഗസ്റ്റ് അഞ്ചിനാണ് പരിപാടി.
പി.എച്ച്.ഡി എം.ഫില്‍, ഇന്റേണ്‍ഷിപ്പ്, എം.എ വിദ്യാര്‍ഥികളാണ് കൂത്തമ്പലത്തില്‍ വെച്ച് നടക്കുന്ന രംഗാവതരണത്തില്‍ പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ 9.30 ആരംഭിച്ച അവതരണം രാത്രി 10 വരെ നീണ്ടു നിന്നു.
കിര്‍മ്മീര വധം, സന്താന ഗോപാലം, ബാണയുദ്ധം, കല്യാണ സൗഗന്ധികം, ഉത്തരാസ്വയംവരം, നളചരിതം ഒന്നാം ദിവസം, തോരണയുദ്ധം, കീചകവധം രാജസൂയം (തെക്കന്‍ വടക്കന്‍), നരകാസുരവധം എന്നീ കഥകളിലെ നായക വേഷങ്ങള്‍ ഉള്‍പ്പെടെ പ്രധാനവേഷങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടി എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും അവതരണത്തില്‍ വിദ്യാര്‍ഥികളെ സഹായിച്ചു.
കഥകളി ആചാര്യന്മാരും, പണ്ഡിതരും കഥകളി കണ്ട് വിലയിരുത്താന്‍ എത്തി. ഓഗസ്റ്റ് ആറിന് വൈകിട്ട് നാലിന് കുത്തമ്പലത്തില്‍ വെച്ച് ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."