പഞ്ചാബ് പൊലിസ് ഉദ്യോഗസ്ഥരില്‍നിന്ന് 2.38 കോടി കണ്ടെടുത്തു
ന്യൂഡല്‍ഹി: ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന് ഫാ.ആന്റണി മാടശേരിയില്നിന്ന് പിടിച്ചെടുത്ത തുകയില്‍നിന്ന് ആറുകോടി മുക്കിയെന്ന കേസില്‍ അറസ്റ്റിലായ പഞ്ചാബ് പൊലിസ് ഉദ്യോഗസ്ഥരില്‍നിന്ന് 2.38 കോടി കണ്ടെടുത്തു. ഒളിവിലായിരുന്ന പഞ്ചാബ് പൊലിസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ രാജ്പ്രീത് സിങ്, ജോഗീന്ദര്‍ സിങ് എന്നിവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. ഇവരെ പഞ്ചാബിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് 2.38 കോടി കണ്ടെത്തിയത്. ഇവര്‍ പലര്‍ക്കായി കൈമാറിയ തുക അഞ്ചുപേരില്‍നിന്നായി പിടിച്ചെടുക്കുകയായിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ രൂപംകൊടുത്ത ഫ്രാന്‍സിസ്ക്കന്‍ മിഷനറീസ് ഓഫ് ജീസസിന്റെ ഡയരക്ടര്‍ ജനറലായ ഫാ.ആന്റണി മാടശേരിയും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 16.67 കോടി പിടിച്ചെടുത്തിരുന്നു. ഇതില്‍ 6.65 കോടി പൊലിസ് മുക്കിയെന്നായിരുന്നു ഫാ. മാടശേരി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."