HOME
DETAILS

സഹിക്കാന്‍ വയ്യ..., ഈ ഒച്ചയും ബഹളവും

  
backup
May 03 2019 | 18:05 PM

%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b5%8d%e0%b4%af-%e0%b4%88-%e0%b4%92%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81

 

 

വളരെ ആഘോഷപൂര്‍വമാണ് നാം ഓരോ വര്‍ഷവും പരിസ്ഥിതി ദിനം ആചരിക്കാറുള്ളത്. ഏതൊരു ദിനാചരണവും ആഘോഷപൂര്‍വം ആചരിക്കുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍. ആ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചു സുദീര്‍ഘമായ പ്രഭാഷണങ്ങളുണ്ടാകും. ലേഖനങ്ങളുണ്ടാകും. പലതരം പരിപാടികള്‍ സംഘടിപ്പിക്കും. അതെല്ലാം പത്രങ്ങളിലും ചാനലുകളിലും വരുത്തി സംതൃപ്തിയടയും. പരിപാടികള്‍ സംഘടിപ്പിക്കാനും മറ്റു ആവശ്യത്തിലേറെ പണവും ചെലവഴിക്കും.


അതുതന്നെ ഇക്കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തിലും സംഭവിച്ചു. അതുതന്നെയാണ് ഇതിനു മുമ്പുള്ള വര്‍ഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിലും സംഭവിച്ചത്. ഒരു മാറ്റവുമില്ല. അതേപോലെ പരിസ്ഥിതി നശീകരണത്തിന്റെ തോതിലും ഒരു മാറ്റവുമില്ല. മലിനീകരണത്തിന്റെ വേഗത ഓരോ വര്‍ഷവും ഓരോ മാസവും ഓരോ ദിവസവും ഇത്തിരിയിത്തിരി കൂടുന്നുണ്ടെന്നു മാത്രം.
പരിസ്ഥിതിമലിനീകരണത്തില്‍ സുപ്രധാനമാണു ശബ്ദമലിനീകരണം. പക്ഷേ, അതാരും അത്ര കാര്യമാക്കാറില്ല. വഴിയരികില്‍ ചീഞ്ഞളിഞ്ഞ ഭക്ഷണസാധനങ്ങളും ചപ്പുചവറുകളും കണ്ടാല്‍ നാം മൂക്കുപൊത്തുകയും മുഖം ചുളിക്കുകയും ചെയ്യും. പരിസ്ഥിതി ദിനത്തിലെങ്കിലും കൂട്ടമായി മാലിന്യനിര്‍മാര്‍ജന യജ്ഞങ്ങള്‍ സംഘടിപ്പിക്കും. പരിസരമലിനീകരണത്തിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഏറെ നടന്നതിന്റെ ഫലമാകാം ഇപ്പോള്‍ ചപ്പുചവറുകള്‍ അലക്ഷ്യമായി കളയുന്നതില്‍ ഒരു പരിധിവരെയെങ്കിലും കുറവു വന്നിട്ടുണ്ട്.


എന്നാല്‍, ശബ്ദമലിനീകരണം അപകടം പിടിച്ച ഒന്നാണെന്ന ചിന്ത ആര്‍ക്കുമില്ലെന്നു തോന്നുന്നു. കേരളത്തിലെ നിരത്തുകളില്‍ കൂവിയാര്‍ത്താണു വാഹനങ്ങള്‍ രാപ്പകല്‍ഭേദമില്ലാതെ പായുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുള്‍പ്പെടെയുള്ളവ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഘോരഘോരപ്രസംഗങ്ങളാണ് അതിലൊന്നും താല്‍പ്പര്യമില്ലാത്ത നാട്ടുകാരുടെ ചെവിയിലേയ്ക്കു കുത്തിനിറയ്ക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പാണ് നാം അന്തര്‍ദേശീയ ശബ്ദമലിനീകരണബോധവല്‍ക്കരണ ദിനം ആചരിച്ചത്. അതിലൂടെ എത്രപേരെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കാനും ശബ്ദമലിനീകരണത്തില്‍ നിന്നു പിന്തിരിപ്പിക്കാനും നമുക്കു കഴിഞ്ഞു. ശബ്ദമലിനീകരണം പല വിധത്തിലുണ്ടെങ്കിലും അവയെല്ലാം നിയമത്തിന്റെ പിന്‍ബലത്തില്‍ നിയന്ത്രിക്കുകയോ കുറ്റക്കാര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ ഭരണകൂടം തയ്യാറാകാറില്ല. നിയമങ്ങള്‍ ഉണ്ട്. അവ നടപ്പാക്കുന്നില്ലെന്നു മാത്രം.


അതിനു പകരം എക്കാലത്തും കാട്ടിക്കൂട്ടലുകളെയാണു നമ്മള്‍ ശരണം പ്രാപിക്കാറുള്ളത്. എല്ലാ വര്‍ഷത്തെയും പോലെ മോട്ടോര്‍വാഹനവകുപ്പും ഇത്തവണ ചെയ്തത് അതാണ്. തങ്ങളുടെ മുമ്പിലകപ്പെട്ട ഏതാനും ബസ്സുകളിലെ എയര്‍ ഹോണുകള്‍ അഴിച്ചു മാറ്റിയും ചില വാഹന ഉടമസ്ഥരുടെ പേരില്‍ പിഴ ചുമത്തിയും അവര്‍ ശബ്ദമലിനീകരണ നിയന്ത്രണദിനം ഭംഗിയായി ആഘോഷിച്ചു.
മോട്ടോര്‍ സൈക്കിള്‍ മുതല്‍ ബസ് ഉള്‍പ്പടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളില്‍ ഓരോന്നിലും ഏതുതരം ഹോണാണ് ഉപയോഗിക്കേണ്ടതെന്നതിനു മോട്ടോര്‍ വാഹന നിയമം വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍, അത് ഏട്ടിലെ നിയമം മാത്രമാണ്. അത്തരം ഹോണുകള്‍ ഉപയോഗിച്ചാല്‍ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരെ അരികിലേയ്ക്കു മാറ്റാനോ മുമ്പിലുള്ള വാഹനങ്ങളെ മറികടക്കാനോ കഴിയില്ലെന്നു കരുതുന്നവരാണു വാഹനം ഓടിക്കുന്നവര്‍. അതിനാല്‍ അവര്‍ തീവ്രശബ്ദമുള്ള എയര്‍ഹോണുകള്‍ ഘടിപ്പിക്കുന്നു.
അത്തരം ഹോണുകള്‍ പൊതുജനങ്ങള്‍ക്കെന്നപോലെ തങ്ങള്‍ക്കും ദോഷകരമാണെന്ന് നിര്‍ത്താതെ എയര്‍ഹോണ്‍ മുഴക്കി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ചിന്തിക്കാറേയില്ല. അതുണ്ടാക്കുന്ന കേള്‍വിക്കുറവു മുതലുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവരെ ആരും ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കാറുമില്ല.


പകരം, ശബ്ദമലിനീകരണദിനാചരണത്തിന്റെ ഭാഗമായും മറ്റും അത്യപൂര്‍വമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരായി നടപടിയെടുക്കും. അത്രയും ചെയ്യുന്നത് അഭിനന്ദനാര്‍ഹം തന്നെ. പക്ഷേ, ഒരു തവണ എയര്‍ഹോണ്‍ ഊരിമാറ്റിയാല്‍ അതിനേക്കാള്‍ ഭീകരശബ്ദമുള്ള എയര്‍ഹോണ്‍ ആ വാഹനത്തില്‍ പ്രത്യക്ഷപ്പെടാന്‍ ദിവസങ്ങള്‍ വേണ്ട, മണിക്കൂറുകള്‍ മതി. ഒരു ദിവസത്തെ എയര്‍ ഹോണ്‍ പരിശോധനയില്‍ ഒതുക്കി നിര്‍ത്തേണ്ടതല്ല ശബ്ദമലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളെന്ന് ഇതു വ്യക്തമാക്കുന്നു. മാത്രവുമല്ല, വാഹനങ്ങളിലെ എയര്‍ഹോണുകള്‍ മാത്രമല്ലല്ലോ ശബ്ദമലിനീകരണമുണ്ടാക്കുന്നത്. വ്യവസായശാലകള്‍, വ്യാപാരകേന്ദ്രങ്ങള്‍, മാളുകള്‍, വിനോദകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ആഘോഷ വേളകള്‍ എന്നിവയെല്ലാം ശബ്ദമലിനീകരണത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്.


മേല്‍പ്പറഞ്ഞ ഓരോന്നിലും അനുവദനീയമായ പരമാവധി ശബ്ദത്തിന്റെ അളവ് എത്രത്തോളമാണെന്നു നിയമാനുസൃതം നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം തന്നെ അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലും പൊതുസമ്മേളനങ്ങളിലും പ്രഭാഷണവേദികളിലും ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ പരമാവധി ശബ്ദതീവ്രത നാല്‍പത് ഡെസിബലില്‍ കൂടുതല്‍ ആവുന്നതും നിയമപ്രകാരം കുറ്റകരം തന്നെയാണ്. ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം കോളാമ്പി ഉച്ചഭാഷിണികള്‍ക്കു വിലക്കേര്‍പ്പെടുത്താനുള്ള കാരണമായി കണ്ടെത്തിയത് അവയ്ക്ക് സൗണ്ട് ബോക്‌സുകളെ അപേക്ഷിച്ചു ശബ്ദതീവ്രദ കൂടുതലാണെന്നതാണ്.


എന്നാല്‍, ഇപ്പോഴും ചുരുക്കം ചിലയിടങ്ങളിലെങ്കിലും അത്തരം കോളാമ്പി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല, സൗണ്ട് ബോക്‌സുകള്‍ പഴയപോലെ ശബ്ദമലിനീകരണം കുറഞ്ഞവയല്ല, കോളാമ്പി ഉച്ചഭാഷിണിയേക്കാള്‍ കൂടുതലാണ്. അവയുടെ ശബ്ദത്തിന്റെ അളവു പരിശോധിക്കാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല.
ശബ്ദത്തിന്റെ അളവു പരിശോധിക്കുന്നതിനുള്ള ഉപകരണം മോട്ടോര്‍ വാഹന വകുപ്പിനും പൊലിസിനും നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഗതാഗതമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞിരുന്നു. നിയമസഭയില്‍ പറയുന്നതെല്ലാം നടപ്പാക്കണമെന്ന നിയമമില്ലാത്തതിനാലാവാം മന്ത്രി പറഞ്ഞ ഉപകരണം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കോ പൊലിസിനോ നാളിതുവരെ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല.


പരിസ്ഥിതി മലിനീകരണങ്ങളില്‍ വായു മലിനീകരണം പോലെ തന്നെ ശബ്ദമലിനീകരണത്തെയും നിശബ്ദ കൊലയായിട്ടാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കിയിട്ടുള്ളത്. ഉയര്‍ന്നതരത്തിലുള്ള ശബ്ദങ്ങള്‍ മനുഷ്യരെ മാത്രമല്ല ഭൂമിയിലെ സകല ജീവികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. എന്നാല്‍ മനുഷ്യരുടെ കാര്യത്തില്‍ പോലും ആവശ്യമായ ശ്രദ്ധ ചെലുത്താന്‍ തയ്യാറാവാത്ത ഭരണകൂടങ്ങള്‍ മനുഷ്യേതര ജീവിവര്‍ഗങ്ങളുടെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധാലുക്കളാവും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഉയര്‍ന്ന ശബ്ദത്തിന്റെ ഗുണഭോക്താക്കള്‍ രാഷ്ട്രിയപാര്‍ട്ടികളും സാംസ്‌കാരികപ്രവര്‍ത്തകരുമാണ്. അതിനാലായിരിക്കാം ഉദയം മുതല്‍ അസ്തമയം വരെ മനുഷ്യരുടെ കര്‍ണപടം തകര്‍ക്കുന്ന തരത്തില്‍ നടക്കുന്ന പ്രസംഗങ്ങളുടെയും മറ്റും തീവ്രത കുറയ്ക്കാനുള്ള ഒരു നീക്കവും അവരില്‍നിന്നുണ്ടാകാത്തത്. പൊതുജനാരോഗ്യ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ കാര്യമായി പണം ചെലവഴിക്കുകയും പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയും ആവശ്യമായ ബോധവല്‍ക്കരണ പദ്ധതികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയും. ഒരു ദിവസത്തെ എയര്‍ഹോണ്‍ അഴിച്ചു മാറ്റലിലൂടെ അവസാനിപ്പിക്കേണ്ടതല്ല നടപടികള്‍ എന്നെങ്കിലും ഭരണകൂടം തിരിച്ചറിയണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago