ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടങ്ങള്‍
മുംബൈ: ഐ.പി.എല്‍ പ്ലേഓഫിലേക്ക് അടുക്കുമ്പോള്‍ ആദ്യ നാലില്‍ ഉള്‍പ്പെടാനുള്ള പെടാപാടിലാണ് ടീമുകള്‍. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. ഒരു ടീം പുറത്താവുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇറങ്ങുന്ന ഡല്‍ഹിക്കും രാജസ്ഥാനും ഒരേ സാധ്യതകളാണുള്ളത്. ഡല്‍ഹി ജയിക്കുകയാണെങ്കില്‍ ആദ്യ നാലില്‍ ഉള്‍പ്പെടും.
രാജസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ അടുത്ത മത്സരങ്ങളില്‍ ഹൈദരാബാദും കൊല്‍ക്കത്തയും തോല്‍ക്കണം. എങ്കില്‍ മാത്രമേ പ്ലേഓഫിലേക്ക് വഴി തെളിയുകയുള്ളൂ. അതേസമയം, അവസാന നാല് മത്സരത്തില്‍ ഒരു തോല്‍വിയും മൂന്ന് വിജയവുമുള്ള ഡല്‍ഹിനിര മികച്ച ആത്മവിശ്വാസത്തിലാണ്. അവസാനമായി ചെന്നൈക്കെതിരേയുള്ള മത്സരത്തില്‍ തോല്‍വിയായിരുന്നു ഡല്‍ഹിയുടേത്. എന്നാലും മികച്ച ബാറ്റിങ്‌നിരയുള്ള ഡല്‍ഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ചെന്നൈയോട് 80 റണ്‍സിന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയ അവസാന മത്സരത്തില്‍ ധവാന്‍ ഉള്‍പ്പെടുയുള്ള ഡല്‍ഹിയുടെ ബാറ്റിങ്‌നിര പൂര്‍ണ പരാജയമായിരുന്നു. ശ്രേയസ് അയ്യര്‍ മാത്രമായിരുന്നു അല്‍പ്പം മെച്ചപ്പെട്ട നിലയില്‍ ബാറ്റ് ചെയ്തത്. ബാക്കി താരങ്ങള്‍ 20 റണ്‍സ് പൂര്‍ത്തിയാകും മുമ്പെ കളംവിട്ടു. കഴിഞ്ഞ മത്സരത്തിലും കപ്പിത്താനായി നിന്ന ധോണി പുറത്താകാതെ 44 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇന്ന് രാജസ്ഥാനെ നേരിടാനൊരുങ്ങുന്ന ഡല്‍ഹി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം, അവസാന രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കിയ രാജസ്ഥാനും പ്ലേ ഓഫ് സ്വപ്നം കണ്ടാണ് ഇറങ്ങുന്നത്. ബാംഗ്ലൂരിനെതിരേയുള്ള അവസാന മത്സരം മഴയെ തുടര്‍ന്ന് റദ്ദ് ചെയ്തിരുന്നു.
അതിന് മുമ്പെ ഹൈദരാബാദിനെ ഏഴ് റണ്‍സിനും കൊല്‍ക്കത്തയെ മൂന്ന് വിക്കറ്റിനുമായിരുന്നു രാജസ്ഥാന്‍ തകര്‍ത്തത്. സ്റ്റീവ് സ്മിത്ത് നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷമായിരുന്നു രാജസ്ഥാന്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. വൈകിട്ട് നാലിനാണ് മത്സരം.
ബാംഗ്ലൂര്‍-
ഹൈദരാബാദ് പോരാട്ടം
ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവില്‍ പുറത്തായെങ്കിലും ഹൈദരാബാദിന്റെ അത്താഴം മുടക്കാന്‍ ബാംഗ്ലൂരിന് കഴിയും. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ആദ്യ നാലിലെത്താനുള്ള ഹൈദരാബാദിന്റെ മോഹങ്ങള്‍ സഫലമാകൂ. അവസാനമായി നടന്ന ബാംഗ്ലൂരിന്റെ മത്സരത്തില്‍ മഴ പെയ്തതാണ് വില്ലനായത്.
നിലവില്‍ ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ബാംഗ്ലൂരുള്ളത്. ഇന്നത്തേത് ബാംഗ്ലൂരിന്റെ അവസാന മത്സരമാണ്. 12 പോയിന്റുള്ള ഹൈദരാബാദ് ജയിക്കുകയാണെങ്കില്‍ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാകും.
ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളാണ് മറ്റു ടീമുകളില്‍ ആരെല്ലാം ആദ്യ നാലിലെത്തുമെന്ന് തീരുമാനിക്കുന്നത്. മൂന്ന് മുതല്‍ ആറുവരെ സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍ തമ്മില്‍ ചെറിയ മാത്രം പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. സീസണിന്റെ തുടക്കത്തില്‍ മോശമായിപ്പോയെങ്കിലും അവസാനമായപ്പോഴേക്കും ഏറ്റവും മികച്ച പ്രകടനമായിരുന്നു ബാംഗ്ലൂര്‍ പുറത്തെടുത്തിരുന്നത്. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെയായിരുന്നു പലപ്പോഴും വിജയശില്‍പി. ഇന്നത്തേത് സീസണിലെ അവസാന മത്സരമായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആര്‍.സി.ബിയും ആഗ്രഹിക്കുന്നില്ല.
അതേസമയം, ഹൈദരാബാദിന് ഇന്ന് ജയിച്ചേ തീരൂ എന്ന അവസ്ഥയാണ്. രാത്രി എട്ടിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."