ഐ.എന്‍.എസ് രഞ്ജിത് തിങ്കളാഴ്ച ഡി കമ്മിഷന് ചെയ്യും
ന്യൂഡല്‍ഹി: 36 വര്‍ഷത്തെ സേവനത്തിനുശേഷം നാവികസേനയുടെ മുന്‍നിര പടക്കപ്പല്‍ ഐ.എന്‍.എസ് രഞ്ജിത് തിങ്കളാഴ്ച ഡി കമ്മിഷന് ചെയ്യും. റഷ്യന്‍ നിര്‍മിത കപ്പല്‍ ഇന്ത്യ വാങ്ങുകയായിരുന്നു. ഇത്തരത്തിലുള്ള അഞ്ച് കപ്പലാണ് ഇന്ത്യ വാങ്ങിയത്.
വിശാഖപട്ടണത്തെ നാവികസേനാ താവളത്തില്‍ വിപുലമായ ചടങ്ങുകളുടെ അകമ്പടിയോടുകൂടി ഡി കമ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കും. ഇവിടെ വച്ച് കപ്പലിലെ പതാക അഴിച്ചു മാറ്റും. 1970 ല്‍ യുക്രൈനിലെ നികൊലെവില് ആണ് ഐ.എന്‍.എസ് രഞ്ജിത് നിര്‍മിച്ചത്. 1983 മുതല്‍ നാവികസേനയുടെ ഭാഗമായി.
തോല്‍വിയറിയാത്ത പോരാളി എന്നായിരുന്നു ഐ.എന്‍.എസ് രഞ്ജിത്തിന്റെ വിശേഷണം. രജ്പുത് ക്ലാസ് കപ്പലുകളെന്ന നിലയിലാണ് ഇവ സേനയുടെ ഭാഗമായി മാറിയത്. റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ആദ്യമായി ഘടിപ്പിച്ച കപ്പലുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."