HOME
DETAILS

സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ സീറ്റ്: തട്ടിക്കൂട്ടലുകള്‍ വേണ്ട

  
backup
May 04 2019 | 04:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷമെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെ കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മെല്ലെപോക്ക്.

ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. തട്ടിക്കൂട്ടുകള്‍ നടത്തി അംഗീകാരം നേടി എടുത്ത് കുട്ടികളെ ദുരിതത്തിലാക്കരുതെന്നാണ് ആവശ്യം. വിദ്യാര്‍ഥികളും ആരോഗ്യ രംഗത്തുള്ളവരും ഈ ആവശ്യം ഉയര്‍ത്തുകയാണ്.

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാതെ 2013 ലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയത്. എംസിഐ ചൂണ്ടിക്കാണിച്ച പോരായ്മ നിരവധിയായിരുന്നു. അതിന്റെ ബുദ്ധിമുട്ടിലായിരുന്നു വിദ്യാര്‍ഥികളുടെ പഠനം. അത് പരിഹരിച്ചാണിപ്പോള്‍ അംഗീകാരം നിലനിര്‍ത്തിയിരിക്കുന്നത്. 100 എംബിബിഎസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) ഇവിടെ സ്ഥിരാംഗീകാരം നല്‍കിയിട്ടുണ്ട്.


കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജും പരിയാരം മെഡിക്കല്‍ കോളേജും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഉറപ്പാക്കണമെന്നാണ് ആവശ്യം.

ഇനി മുതല്‍ ഓരോ പ്രവേശനഘട്ടത്തിനുമുമ്പും എംസിഐ പരിശോധന ഉണ്ടാകില്ല. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് സൗകര്യം വിലയിരുത്തുക.

ഈ സര്‍ക്കാര്‍ എംസിഐ ചൂണ്ടിക്കാണിച്ച പോരായ്മ പരിഹരിച്ച് അംഗീകാരം നിലനിര്‍ത്തി.

മേയില്‍തന്നെ അംഗീകാരം നേടി ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉടന്‍ കോളേജ് സന്ദര്‍ശിക്കും. ഇതുവരെ എംസിഐ രണ്ട് പരിശോധന നടത്തി. 50 സീറ്റ് നേടുന്നതിന് എല്ലാ സൗകര്യവും പൂര്‍ത്തിയായി. അക്കാദമിക് ബ്ലോക്കിന് അംഗീകാരം, പാരിസ്ഥിതിക അനുമതി എന്നിവ ഉടന്‍ നേടും.

ഒന്നാംവര്‍ഷ എംബിബിഎസ് കോഴ്‌സിനാവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങള്‍ സജ്ജീകരിച്ചു. ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍, മെഡിക്കല്‍, സര്‍ജിക്കല്‍ ഐസിയുകള്‍, കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം, ബ്ലഡ്ബാങ്ക്, ലബോറട്ടറി സംവിധാനം, ആധുനിക മോര്‍ച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഇതു ശരിയല്ലെന്നും പല സംവിധാനങ്ങളും തുടങ്ങിയിടത്തുതന്നെയാണെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago