കൊവിഡ് പരിശോധനയില്‍ മോദി വിളിച്ച് അഭിനന്ദിച്ചെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് ടെസ്റ്റിങ്ങ് നടത്തുന്നതില്‍ ഏറെ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് അമേരിക്കയെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ച് അഭനന്ദിച്ചെന്നും അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്. താന്‍ വലിയ കാര്യമാണ് ചെയ്തതെന്ന് മോദി തന്നേട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു. അതേ സമയം ഡെമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റായിരിക്കുന്ന സമയത്ത് സ്വയിന് ഫ്ളൂ തടയുന്നതില്‍ ജോ ബൈഡന് പരാജയപ്പെട്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.
'' ഇതിനോടകം ഇന്ത്യയേക്കാള്‍ കൂടുതല്‍ ടെസ്റ്റിങ്ങുകള്‍ അമേരിക്ക നടത്തി. ഇന്ത്യ കൊവിഡ് ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നമ്മള് ഇന്ത്യയേക്കാള്‍ 44 മില്ല്യണ്‍ ടെസ്റ്റുകളാണ് അധികം നടത്തിയത്.
ഇന്ത്യയില്‍ 1.5 ബില്ല്യണ്‍ ജനങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ച് പറഞ്ഞത് ടെസ്റ്റിങ്ങില്‍ എത്ര മികച്ച പ്രവര്‍ത്തനമാണ് താങ്കള്‍ ചെയ്തത് എന്നാണ്'', നെവാഡയിലെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ അമേരിക്കയിലെ ഇന്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മോദി ട്രംപിനെ പ്രശംസിക്കുന്ന പരസ്യ വീഡിയോയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുകയാണെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."