കാലിക്കറ്റില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ, പി.ജി പ്രവേശനത്തിന് ഒരുങ്ങുന്നു
തേഞ്ഞിപ്പലം: ഓപ്പണ്‍ സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലയിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് തിരിച്ചടിയായി നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി അനുമതി.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍കില്‍ നൂറില്‍ താഴെ റാങ്ക് വരുന്ന സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്‌സുകള്‍ നടത്തുന്നതിന് യു.ജി.സി അനുമതി നല്‍കി. 2020ലെ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 76 -ാം സ്ഥാനമാണുള്ളത്. ഇതനുസരിച്ച് കാലിക്കറ്റിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന കോഴ്‌സുകള്‍ക്ക് അനുമതി ആവശ്യപ്പെട്ട് വാഴ്‌സിറ്റി എസ്.ഡി.ഇ ഡയരക്ടര്‍ ഡോ: എം സുബ്രമണ്യന്‍, ഡപ്യൂട്ടി രജിസ്ട്രാര്‍ ഷര്‍മിള വിശ്വനാഥ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.വി രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ യു.ജി.സിക്ക് കത്തയച്ചു.
റഗുലര്‍ കോളജുകളിലെ പ്രവേശനത്തിന് അലോട്ട്‌മെന്റ് തുടങ്ങിയിട്ടില്ല. അതിനാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ നടക്കുന്ന പ്രവേശനത്തിന് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്. യു.ജി.സിയില്‍നിന്ന് അനുമതി കിട്ടിയാല്‍ പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കും.യു.ജി.സി തീരുമാനത്തോടെ റഗുലര്‍ കോളജുകളില്‍ ഡിഗ്രിക്കും പി.ജിക്കും പ്രവേശനം ലഭിക്കാത്ത പതിനായിരങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."