HOME
DETAILS
MAL
കൗമാരക്കാരുടെ ആത്മഹത്യ; സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടയില്‍ 140 കൗമാരക്കാര്‍ നിസാര കാര്യങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ആത്മഹത്യ തടയുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്. 13നും 18 നുമിടയില്‍ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."