HOME
DETAILS
MAL
വെസ്റ്റ്ബാങ്കില്‍ 1,000 പാര്‍പ്പിടകേന്ദ്രങ്ങള്‍ക്ക് ഇസ്റാഈല്‍ അനുമതി
backup
September 14 2020 | 19:09 PM
ടെല്‍അവീവ്: യു.എ.ഇയുമായി നിര്‍ണായകമായ നയതന്ത്രകരാറില്‍ ഇന്ന് ഒപ്പുവയ്ക്കാനിരിക്കെ ഇസ്റാഈല്‍ സര്‍ക്കാര്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 980 പാര്‍പ്പിടകേന്ദ്രങ്ങള്‍ക്ക് കൂടി അനുമതി നല്കി. വെസ്റ്റ്ബാങ്കിന്റെ കൂടുതല്‍ ഭാഗം ഇസ്റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയ വൈകാതെ ആരംഭിക്കുമെന്നാണ് ഇതിനര്‍ഥമെന്ന് പ്രാദേശിക പാര്പ്പിടകേന്ദ്ര വിരുദ്ധ പ്രവര്ത്തകന് ഹസന് ബ്രിജിയ വഫ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഈവര്‍ഷമാദ്യം 7,000 സെറ്റില്‍മെന്റുകള്‍ക്ക് ഇസ്റാഈല്‍ പ്രതിരോധമന്ത്രി അനുമതി നല്‍കിയിരുന്നു.
1967 മുതല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി ആറര ലക്ഷം ജൂത കുടിയേറ്റക്കാരാണ് അനധികൃതമായി വീടുകളുണ്ടാക്കി താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."