പ്രളയക്കെടുതി: രണ്ടു ദിവസത്തിനകം 260 താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങി
കണ്ണൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയതും വൈദ്യസഹായം ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളില്‍ അടിയന്തരമായി 260 താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. രണ്ടുദിവസം കൊണ്ടാണ് ഈ ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത്. വാടകക്കെട്ടിടങ്ങളിലും മറ്റുമായി 30 ദിവസത്തേക്കാണ് ഇവ പ്രവര്‍ത്തനമാരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. താല്‍ക്കാലിക സൗകര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഏതാനും ചിലയിടങ്ങളില്‍ കൂടി രണ്ടു ദിവസത്തിനകം താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും.
നിപ്പ വൈറസിനെ വിജയകരമായി നേരിട്ട സംസ്ഥാനം എന്ന നിലയ്ക്ക് അമേരിക്കയിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററില്‍ പകര്‍ച്ചവ്യാധികളെകുറിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് ഡോ. ആര്‍.എല്‍ സരിത വിദേശയാത്ര നടത്തിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം അപൂര്‍വമായി കിട്ടുന്ന അവസരമാണിത്. പകരം മതിയായ സംവിധാനമേര്‍പ്പെടുത്തിയ ശേഷമാണ് നാലുദിവസത്തെ അവധിക്ക് അവരെ സെമിനാറിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."