HOME
DETAILS

തലസ്ഥാനത്ത് തെരുവുയുദ്ധം; കണ്ണൂരില്‍ യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ ഏറ്റുമുട്ടല്‍

  
backup
September 16 2020 | 04:09 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7
 
 
തിരുവനന്തപുരം/കണ്ണൂര്‍: ആരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രിമാരായ കെ.ടി ജലീലിന്റേയും ഇ.പി ജയരാജന്റേയും രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മിക്കയിടങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ തെരുവുയുദ്ധത്തില്‍ കലാശിച്ചു. പലയിടത്തും പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 
 തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുളളവര്‍ക്കു നേരെ ലാത്തിച്ചാര്‍ജുമുണ്ടായി.  സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച, എസ്.ഡി.പി.ഐ സംഘടനകളും മാര്‍ച്ച് നടത്തി. യുവമോര്‍ച്ച മാര്‍ച്ചിലും സംഘര്‍ഷവും ലാത്തിചാര്‍ജുമുണ്ടായി.   
പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് കലക്ടറേറ്റുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വയനാട് കോഴിക്കോട് ദേശീയപാത കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കൊല്ലത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴയില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിന്റെ കോലം കത്തിച്ചു.    കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയിലെ മന്ത്രി ഇ.പി ജയരാജന്റെ വസതിയിലേക്ക് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് ഏറ്റുമുട്ടല്‍.  യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് മന്ത്രിയുടെ വസതിയുടെ ഒരു കിലോമീറ്റര്‍ അകലെ പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് തിരിച്ചു പോയ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കാന്‍ ശ്രമം നടത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  21 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  21 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  21 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  21 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  21 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  21 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  21 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  21 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  21 days ago