HOME
DETAILS
MAL
സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയായ കെ.ടി റമീസിന് ജാമ്യം
backup
September 16 2020 | 12:09 PM
കൊച്ചി: സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസിലെ മുഖ്യപ്രതിയായ കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
എന്നാല്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയത് കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും എന്‍.ഐഎ.യുടെ കേസില്‍ കസ്റ്റഡിയില്‍ തുടരുകയാണ് റമീസ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തിറങ്ങാന്‍ ആവില്ല.
സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെ.ടി റമീസ്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ മൂന്ന് മാസം വരെയങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയ കര്‍ശന ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."