സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ജനങ്ങളെ അറിയിക്കണം: മാര്‍ഗ നിര്‍ദേശമായി
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.
പുതിയ നിര്‍ദേശമനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മൂന്ന് തവണ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന അവസാന ദിവസത്തിനു മുന്‍പുള്ള ആദ്യ നാല് ദിവസത്തിനുള്ളില്‍ ആദ്യത്തെയും അഞ്ച് മുതല്‍ എട്ടു വരെയുള്ള ദിവസത്തിനുള്ളില്‍ രണ്ടാമത്തെയും പ്രസിദ്ധീകരണം നടത്തണം.
പ്രചാരണം അവസാനിക്കുന്നതിന്റെ ഒന്‍പത് ദിവസം മുന്‍പ് മുതല്‍ വോട്ടെടുപ്പിന് രണ്ടുദിവസം മുന്‍പ് വരെ അവസാനത്തെ അറിയിപ്പ് നല്‍കാം. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരും അവരെ നാമനിര്‍ദേശം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."