അഞ്ചാംഘട്ട വോട്ടെടുപ്പ്: കശ്മീരിലെ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം; ബംഗാളിലും പരക്കെ അക്രമം
ബാരഗ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അതിനിടെ രാജ്യത്ത് അങ്ങിങ്ങായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരില്‍ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. പുല്‍വായമയിലാണ് ആക്രമണമുണ്ടായത്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
[caption id="attachment_733014" align="aligncenter" width="630"] പുല്‍വാമയിലെ 66ാം ബൂത്തില്‍ നിന്നുള്ള ദൃശ്യം[/caption]ബംഗാളിലെ ബാരഗ്പൂരിലെ ബൂത്തിന് നേരെ ബോബേറ് ഉണ്ടായി. തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന പരാതിയുമായി ബാരഗ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ് രംഗത്തെത്തി.
ഇതിനിടെ അമേത്തിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനും അമേത്തിയിലെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ രാഹുല്‍ഗാന്ധി അണ്ടര്‍പാസ് നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌ക്കരിച്ചതെന്ന് ന്യൂസ് 18 റിപ്പേര്‍ട്ട് ചെയ്യുന്നു. ഇ.വി.എം തകരാറ് മൂലം അമേത്തിയില്‍ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടുകയും ചെയ്തു.
[caption id="attachment_733015" align="aligncenter" width="630"] പുല്‍വാമയിലെ ഒരു ബൂത്തില്‍ നിന്നുള്ള രംഗം[/caption]ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അമേത്തിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
12 മണ്ഡലങ്ങള്‍ കൂടി പോളിങ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.പശ്ചിമബംഗാളില്‍ എട്ടും മധ്യപ്രദേശില്‍ ഏഴും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിന് പുറമേ ബിഹാറിലെ അഞ്ച് സീറ്റുകളിലും ഝാര്‍ഘണ്ഡിലെ നാല് സീറ്റിലും ജമ്മു കശ്മീരിലെ രണ്ട്മണ്ഡലങ്ങളിലും ഇന്ന് ജനം വോട്ട് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."