വിദ്യാഭ്യാസ മേഖലയിലെ തൊളിക്കോട് മാതൃകയ്ക്ക് അവാര്‍ഡിന്റെ തിളക്കം
പുനലൂര്‍: വിദ്യാഭ്യാസ മേഖലയില്‍ തൊളിക്കോട് മാതൃക അവതരിപ്പിച്ച അധ്യാപകന് സംസ്ഥാന അധ്യാപക അവാര്‍ഡ്.
തൊളിക്കോട് ഗവ.എല്‍പി സ്‌കൂളില്‍ പ്രാധാനാധ്യാപകന്‍ വിളക്കുവെട്ടം കല്ലുപറമ്പില്‍ കെ.ജി എബ്രഹാമാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിനായി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
1991 ല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഏബ്രഹാം കേളന്‍ കാവ്, ആരം പുന്ന എന്നീ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് 2002 ലാണ് തൊളിക്കോട് സ്‌കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേല്‍ക്കുന്നത്. വിദ്യാര്‍ഥികളുടെ കുറവ് കാരണം സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട തൊളിക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനെ അതിജീവനത്തിന്റെ പാതയില്‍ എത്തിച്ചതിന് പിന്നില്‍ എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
എബ്രഹാമിന്റെ പ്രവര്‍ത്തന ഫലമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂന്നുതവണ ജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള അവാര്‍ഡ്, ഒരു തവണ സംസ്ഥാനത്തെ മികച്ച പി.ടി.എയക്കുള്ള അവാര്‍ഡ്, ഹരിത വിദ്യാലയം, മികവ് ദേശീയ സെമിനാര്‍ എന്നിവ ഈ പ്രൈമറി വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക പി .ടി .എ കള്‍ ആരംഭിച്ച് വിദ്യാഭ്യാസ രംഗത്ത് 'തൊളിക്കോട് മാതൃക' അവതരിപ്പിച്ചതും ഇദ്ദേഹമാണ്.
ഏബ്രഹാമിന് കഴിഞ്ഞ വര്‍ഷത്തെ ഗുരുനന്മ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ഭാര്യ ഗ്രേസിയും അധ്യാപികയാണ്. റോയല്‍ ജോര്‍ജ്ജ് എബ്രഹാം, റിയ റെയ്ച്ചല്‍ എബ്രഹാം എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."