ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും
പാലക്കാട്: പത്ത് പേരുടെ മരണത്തിനിടയാക്കിയ നെന്മാറ ചേരുംക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബങ്ങളുടെ ബന്ധുകള്‍ക്ക് പേഴുംപാറ ബെത്ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വീടും സ്ഥലവും നല്‍കും.
ദുരന്തഭൂമിയില്‍ നിന്ന് മാറി നെന്മാറ വക്കാവില്‍ മൂന്ന് സെന്റ് വീതമുള്ള ഭൂമിയില്‍ 600 ചതുരശ്ര അടി വലിപ്പമുള്ള മൂന്നു ആര്.സി.സി വീടുകളാണ് സ്കൂളിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുക.
ഇതിനായുള്ള സമ്മതപ്പത്രവും രൂപരേഖയും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എ. കെ ബാലന് എന്നിവര്‍ക്ക് സ്കൂള്‍ ഡയറക്ടര്‍ കുര്യച്ചന് ഉതുപ്പ് കൈമാറി.
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന മൂന്ന് കുടുംബത്തിലെ ശേഷിക്കുന്ന അംഗങ്ങളുടെ പുനരധിവാസത്തിനായി കെ.ബാബു എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്കൂളിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ വീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചത്.
സ്കൂളിന്റെ ഡയറക്ടര്‍ കെ.വി കുര്യച്ചന് ഉതുപ്പ്, മാനെജര്‍ ബിജു ഉതുപ്പ്, രക്ഷാധികാരി കെ.യു ജോയ്, അഡ്മിനിസ്ട്രറ്റര്‍ ബാബുപോള്‍, പ്രിന്‍സിപ്പല്‍ സി. ഇ ജോണ്‍, പി.ടി.എ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."