നിവേദനം നല്‍കുക മാത്രമാണ് ചെയ്തത്: ശ്രീധരന്‍ പിള്ള
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദേശീയപാത വികസനം അട്ടിമറിക്കുന്നുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനു മറുപടിയുമായി പി.എസ് ശ്രീധരന്‍ പിള്ള. ദേശീയപാത വികസനം അട്ടിമറിച്ചില്ലെന്നും സംയുക്ത സമരസമിതി നല്‍കിയ നിവേദനം വായിച്ചുനോക്കിയ ശേഷം കേന്ദ്ര മന്ത്രിക്ക് ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നിയമാനുസൃതമായി എന്തെങ്കിലും ചെയ്യണമെന്നാണ് കത്തില്‍ സൂചിപ്പിച്ചിരുന്നത്.
പ്രളയത്തില്‍ അകപ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സമരസമിതി നിവേദനം നല്‍കിയത്. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും നിവേദക സംഘത്തിലുണ്ടായിരുന്നു. 72ലും തങ്ങളുടെ സ്ഥലം ഏറ്റെടുത്തിരുന്നുവെന്നും ഇനിയും ഏറ്റെടുത്താല്‍ ഭൂരഹിതരാകുമെന്നുമായിരുന്നു നിവേദനത്തില്‍ പറഞ്ഞിരുന്നത്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പ ലരും നിവേദനം തരാറുണ്ട്. വായിച്ചുനോക്കി കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചുകൊടുക്കാറാണ് പതിവ്. പാര്‍ട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. പ്രളയത്തില്‍പ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് കത്തിലുള്ളത്.
മന്ത്രി ആരോപിച്ചതുപോലെ ദേശീയപാതാ വികസം അട്ടിമറിച്ചിട്ടില്ല. പി.എച്ച്.ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് മനസിലാകണമെന്നില്ലെന്ന് പറഞ്ഞ് തോമസ് ഐസക്കിനെ പേരെടുത്തുപറയാതെ പരിഹസിച്ച അദ്ദേഹം നിതിന്‍ ഗഡ്ഗരിക്ക് കൈമാറിയ കത്തിന്റെ പകര്‍പ്പും മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."