പശ്ചിമകൊച്ചിയും എലിപ്പനി ഭീഷണിയില്‍
മട്ടാഞ്ചേരി: പടിഞ്ഞാറന്‍ കൊച്ചിയും എലിപ്പനി ഭീഷണിയുടെ ആശങ്കയില്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ എലിപ്പനി ഭീഷണിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പ്രളയം ബാധിക്കാത്ത പശ്ചിമകൊച്ചി പ്രദേശങ്ങളില്‍ എലിപ്പനി ലക്ഷണങ്ങള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തിയത് ഏറെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
മട്ടാഞ്ചേരി,പള്ളുരുത്തി എന്നീ ഭാഗങ്ങളില്‍ നിന്നാണ് ഇന്നലെ എലിപ്പനി ലക്ഷണങ്ങളുമായി ആളുകള്‍ ചികിത്സ തേടിയത്.ആകെ പന്ത്രണ്ട് പേര്‍ ഇന്നലെ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയപ്പോഴാണ് അതില്‍ ചിലര്‍ പടിഞ്ഞാറന്‍ കൊച്ചിയില്‍ നിന്നുമെത്തിയത്.
മുളവ്കാട്,പറവൂര്‍,ചൂര്‍ണ്ണിക്കര,കടുങ്ങല്ലൂര്‍,കാക്കനാട്,ആലുവ,വരാപ്പുഴ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സ തേടിയ മറ്റുള്ളവര്‍. 266 പേരാണ് ഇന്നലെ പനി ബാധിതരായി ചികിത്സ തേടിയത്.ഇതില്‍ ചിലര്‍ ഡങ്കിപ്പനി ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്.
എലിപ്പനി ബാധിച്ച് ജില്ലയില്‍ ഇന്നലെ ഒരു തമിഴ്‌നാട് സ്വദേശി മരിക്കുകയും ചെയ്തു. വയറിളക്കവുമായി 64 പേരും ചിക്കന്‍ പോക്‌സ് ബാധിച്ച് രണ്ട് പേരും ഇന്നലെ ചികിത്സ തേടി.
പ്രളയ ബാധിത മേഖലയല്ലെങ്കിലും ശരിയായ രീതിയില്‍ മാലിന്യ നീക്കം നടത്താത്തതാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കാരണമായതെന്നാണ് സൂചന. പലയിടങ്ങളിലും മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുന്ന അവസ്ഥയാണ്. മാത്രമല്ല പ്രളയ ജലം പടിഞ്ഞാറന്‍ മേഖലയിലും എത്തിയിരുന്നു.
ഇതോടൊപ്പം മാലിന്യ നീക്കം കാര്യക്ഷമമാകാത്തതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കും. മാലിന്യ നീക്കം കാര്യക്ഷമമാകാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മാലിന്യം നീക്കം ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധിയും ഹെല്‍ത്ത് ഓഫിസറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ പ്രദേശത്ത് ഇപ്പോഴും വഴിയരികില്‍ മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുകയാണ്. പടിഞ്ഞാറന്‍ കൊച്ചിയില്‍ എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും കാര്യക്ഷമമല്ലന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."