പത്രിക തള്ളിയതിനെതിരേ തേജ് ബഹാദുര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്കിയ മുന്‍ സൈനികന് തേജ് ബഹാദുറിന്റെ പത്രിക തള്ളിയതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്കി. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് മുഖേനയാണ് തേജ് ബഹദുര്‍ യാദവ് കോടതിയെ സമീപിച്ചിരിക്കുന്നത്. സൈന്യത്തില്‍ നിന്ന് പുറത്താക്കിയതിനുള്ള കാരണം കൃത്യമായി രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണ് പത്രിക തള്ളിയിരുന്നത്.
എന്നാല്‍, തന്നെ പുറത്താക്കിയതായി കാണിച്ചുള്ള കത്ത് നോമിനേഷനോടൊപ്പം വച്ചിരുന്നുവെന്നും ഇതില്‍ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് പുറത്താക്കപ്പെട്ടതെന്നും അഴിമതിയോ രാജ്യദ്രോഹക്കുറ്റമോ ഇല്ലെന്നും കൃത്യമായി കാണിച്ചിരുന്നുവെന്നും ഹരജിയില്‍ പറയുന്നുണ്ട്.
സൈനികര്‍ക്ക് നല്കുന്ന മോശം ഭക്ഷണത്തെ കുറിച്ച് ഫെയ്സ്ബുക്ക് വിഡിയോ പുറത്തു വിട്ടതോടെ അച്ചടക്ക ലംഘനം ആരോപിച്ചാണ് ഇദ്ദേഹത്തെ സൈന്യത്തില്‍ നിന്നും പുറത്താക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."