HOME
DETAILS
MAL
പ്രതിഷേധങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി; കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്
backup
September 18 2020 | 04:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കെതിരേ കൂടുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ക്രമസമാധാനപ്രശ്നമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കലാപം ഉണ്ടാക്കുന്നതും നിയമവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലുള്ള മാര്‍ഗനിര്‍ദേശപ്രകാരം പരമാവധി 50 പേര്‍ക്കാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളത്. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഇതിനേക്കാള്‍ കൂടുതല്‍ പേര് കൂട്ടംകൂടുന്നുണ്ട്.
ഇവര്‍ക്കെതിരേ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ പ്രകാരവും നിയമനടപടിയെടുക്കും. മാസ്ക്കില്ലാതെയും അകലം പാലിക്കാതെയും അക്രമസമരം നടത്തുന്നത് പ്രോത്സാഹിക്കപ്പെടാന്‍ പാടില്ലെന്നും അത് ഈ നാടിനെതിരെയുള്ള വെല്ലുവിളിയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."