HOME
DETAILS
MAL
'ഗുരുതര ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യം' സമരങ്ങള്‍ക്കെതിരേ ആരോഗ്യമന്ത്രി
backup
September 18 2020 | 04:09 AM
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി.
സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും രൂക്ഷവും ഭയാനകവുമായ ഘട്ടത്തെ നേരിടാനൊരുങ്ങുമ്പോള്‍ ആയിരക്കണക്കിന് ആള്‍ക്കാരെ കൂട്ടി സമരം ചെയ്യുന്നത് രോഗവ്യാപനത്തിനും കൂട്ടമരണങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സമരങ്ങളില്‍ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. സമരക്കാര്‍ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യുന്നില്ല. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ്. ഇത് ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണെന്നും മന്ത്രി പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ രോഗബാധിതരായാല്‍ അവരുടെ കുടുംബങ്ങളെയും ബാധിക്കും- മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."