പഞ്ചായത്ത് വാഹനങ്ങള്‍ 'കട്ടപ്പുറത്ത് ': ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളും
കല്‍പ്പറ്റ: പ്രളയത്തിലകപ്പെട്ട് സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ നെന്‍മേനി പഞ്ചായത്തിലെ വാഹനങ്ങള്‍ മൂന്ന് മാസത്തോളമായി ഷെഡില്‍ നിര്‍ത്തിയിട്ടിരിക്കുകയണെന്ന് യു.ഡി.എഫ് മെംബര്‍മാര്‍ ആരോപിച്ചു.
പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ വാടകക്ക് വിളിച്ചാണ് അധികൃതര്‍ പുറത്ത് പോകുന്നത്. ഇത് സര്‍ക്കാരിന് അനാവശ്യനഷ്ടം വരുത്തിവെക്കും. കൂടാതെ പഞ്ചായത്ത് ഡ്രൈവര്‍ക്കും വെറുതെ ശമ്പളം നല്‍കുന്നു. 10 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി പുതിയ വാഹനം വാങ്ങാനുള്ള കുറുക്കുവഴിയുടെ ഭാഗമായി ജീപ്പ് ഉപയോഗയോഗ്യമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ പെടാപാട് പെടുകയാണ് പഞ്ചായത്ത് അധികൃതര്‍.
ഭരണ സമിതി യോഗത്തില്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല വിയോജന കുറിപ്പ് മറികടന്ന് വാടകതുക ബില്‍ പാസാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്നും പ്രതിപക്ഷം ആരോപിച്ചു.മാലിന്യം നീക്കം ചെയ്തിരുന്ന ട്രാക്ടര്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.
ഇതിനെതിരേ ഉന്നതങ്ങളിലേക്ക് പരാതി നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ കെ.സി.കെ തങ്ങള്‍ അധ്യക്ഷനായി. യു.കെ പ്രേമന്‍, റഫീക്ക് കരടിപ്പാറ, ഷാജി സൂസന്‍, അബ്രഹാം, മിനി തോമസ്, മല്ലിക സോമശേഖരന്‍, ലളിത കുഞ്ഞന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."