കൊണ്ടോട്ടി നഗരസഭയില്‍ പൂര്‍ത്തിയാകുന്നത് 150 വീടുകള്‍ ഗുണഭോക്താക്കളുടെ സംഗമം പത്തിന്
കൊണ്ടോട്ടി: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം പൂവണയിച്ച് കൊണ്ടോട്ടി നഗരസഭയില്‍ 150 വീടുകളുടെ പൂര്‍ത്തീകരണം. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച നഗരസഭയിലെ 150 വീടുകളുടെ ഉടമകളുടെ സംഗമവും ലൈഫ് മിഷന്‍ പദ്ധതിവഴി എട്ട് വീടുകളുടെ പൂര്‍ത്തീകരണവും പത്തിന് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
നഗരസഭയില്‍ ആദ്യഘട്ടത്തില്‍ 603 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 228 വീടുകളും ഉള്‍പെടെ 831 വീടുകളുടെ നിര്‍മാണങ്ങളാണ് നടക്കുന്നത്. ഇതില്‍ 150 വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നാലു തവണകളിലായി നാല്‌ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി നല്‍കുന്നത്. വീടില്ലാത്ത രണ്ട് സെന്റ് ഭൂമിവരെയുള്ളവര്‍ക്കുള്ള വീട് നിര്‍മിക്കാന്‍ മൂന്നാം ഡി.പി.ആര്‍ പ്രകാരം അനുമതി നല്‍കും. 400 പേരാണ് ഇതിനായി അപേക്ഷ നല്‍കിയത്.
കൊണ്ടോട്ടി, നെടിയിരുപ്പ് മേഖലകളിലായാണ് 150 വീടുകള്‍ പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നൂറ് വീടുകളുടെ നിര്‍മാണം കഴിഞ്ഞാല്‍ സംഗമങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതികളാണ് ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കുന്നത്. ഗുണഭോക്താക്കളുടടെ സംഗമത്തില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികളും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."