HOME
DETAILS
MAL
ബഹ്റൈനില്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് മലയാളിയുടെ പണവും ചെക്കും കവര്‍ന്നു
backup
September 03 2018 | 15:09 PM
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളിയുടെ കാറിന്റെ ഗ്ലാസ്സ് തകര്‍ത്ത് 1300 (ഏകദേശം 2,45,000 രൂപ)ദിനാറും ബാങ്ക് ചെക്കുകളും മോഷണം പോയി.
കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളിക്കാണ് ഈ ദുരനുഭവം.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മനാമയിലെ റിജന്‍സി ഹോട്ടലിനു സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സമീപത്തെ ഓഫീസില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിന്റെ സൈഡ് ഗ്ലാസ്സ് തകര്‍ത്തതായും അകത്തു സൂക്ഷിച്ചിരുന്ന കാശും ബാങ്ക് ചെക്കുകളും മറ്റു ചില രേഖകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മനാമ പൊലിസില്‍ പരാതി നല്കി. വാഹനം പാര്‍ക്ക് ചെയ്ത് മൂന്നു മിനുറ്റിനുള്ളില്‍ താന്‍ തിരിച്ചെത്തിയതായും ഇതിനിടയിലാണ് മോഷണം നടന്നതെന്നും പരാതിയില്‍ അറിയിച്ചു.
മലയാളിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."