ശത്രുപാളയങ്ങള്‍ തകര്‍ക്കാന്‍ പുതിയ സ്‌പൈസ്-2000 ബോംബ് വ്യോമസേന വാങ്ങുന്നു
ന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ്-2000 വിഭാഗത്തിലുള്ള ബോംബുകളുടെ ആധുനിക പതിപ്പ് വാങ്ങാന്‍ വ്യോമസേനാ തീരുമാനം. ശത്രുപാളയങ്ങളിലെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ കഴിയുന്ന ബോംബുകളാണ് വാങ്ങുന്നത്.
പാക് പ്രവിശ്യയിലെ ബാലാകോട്ടിലെ ജെയ്‌ഷെ ഭീകര കേന്ദ്രങ്ങളില്‍ ഉപയോഗിച്ചത് കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ്-2000 ബോംബുകളാണ്.
ശത്രുവിന്റെ ബങ്കറുകളും കെട്ടിടങ്ങളും തകര്‍ക്കാന്‍ കരുത്തുള്ളവയാണ് പുതിയ സ്‌പൈസ്-2000 ബോംബുകള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി 300 കോടിയോളം രൂപ വരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാന്‍ സേനയ്ക്ക് കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ബോംബുകള്‍ വാങ്ങാനാണ് പദ്ധതി. ഇസ്‌റാഈലാണ് സ്‌പൈസ്-2000 ബോംബുകള്‍ നിര്‍മിക്കുന്നത്. 60 കി.മീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ സാധിക്കുന്ന ബോംബാണ് സ്‌പൈസ്-2000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."