കണ്ണുതുറപ്പിക്കല്‍ സമരം നടത്തും
കൊച്ചി: വായ്പാ തട്ടിപ്പിനിരയായ കുടുംബാംഗങ്ങളെ കുടിയിറക്കുന്നതിനുള്ള നീക്കം ചെറുക്കാന്‍ കണ്ണുതുറപ്പിക്കല്‍ സമരം നടത്തുമെന്ന്് സര്‍ഫാസി വിരുദ്ധ സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25ന് വല്ലാര്‍പാടം ജംഗ്ഷനില്‍ നടത്തുന്ന സമരം പൗരാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് ഒന്നിന് കടക്കെണിയില്പ്പെട്ടവരുടെ കിടപ്പാടങ്ങള്‍ കുറഞ്ഞ വിലക്ക് ബാങ്ക് ഒത്താശയോടെ വാങ്ങിയെന്ന ആരോപണത്തില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന് വി.എം ഹാരിസിന്റെ കളമശ്ശേരിയിലെ വസതിയിലേക്ക് ജനനീതി മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞു. ആഗസ്റ്റ് പകുതിയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍, സര്‍ഫാസി വിരുദ്ധ സമര സഹായ സമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ് ഉമ്മന്‍, കണ്‍വീനര്‍ ജോര്‍ജ് മാത്യു, സുധി വല്ലാര്‍പാടം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."