നാടൊന്നിച്ചിട്ടും ആ രക്ഷാദൗത്യം വിജയിച്ചില്ല; സനൂപ് യാത്രയായി
കല്‍പ്പറ്റ: നാടൊന്നിച്ചിട്ടും രക്ഷാദൗത്യം വിജയിച്ചില്ല. സനൂപ് നിത്യനിദ്രയിലേക്ക് യാത്രയായി. തലയിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി ബംഗളൂരുവില്‍ നിന്ന് യുവാവിനെ കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം തിരൂര്‍ സ്വദേശി സനൂപ് എന്ന യുവാവുമായി ആംബുലന്‍സ് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. ആംബുലന്‍സ് ഡ്രൈവറായ താഹിര്‍ പിണങ്ങോടിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി മുതല്‍ വൈത്തിരി വരെ ആംബുലന്‍സിന് വഴിയുമൊരുക്കി നല്‍കിയിരുന്നു. എന്നാല്‍ ലക്കിടിയില്‍ വച്ച് ചൊവ്വാഴ്ച രാത്രി ആംബുലന്‍സ് നിയന്ത്രണം വിട്ട് ട്രാവലറുമായി കൂട്ടിയിടിക്കുകയും ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ക്കുമടക്കം പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് കല്‍പ്പറ്റയില്‍ നിന്നുമെത്തിയ രണ്ടു ആംബുലന്‍സുകളില്‍ ഒന്നില്‍ രോഗിയെയും മറ്റൊന്നില്‍ പരുക്ക് പറ്റിയവരെയും കോഴിക്കോട്ടേക്ക് കൊണ്ടുപോയി. എന്നാല്‍ രാത്രി ഒരു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സനൂപ് മരണപ്പെടുകയായിരുന്നു. ബംഗളൂരുവില്വിദ്യാര്ഥിയായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."