കെട്ടിടങ്ങള്‍ക്ക് അനുമതി: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിച്ച് മാത്രമേ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാവൂവെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.
ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം. സമയാസമയങ്ങളില്‍ ഭൗമശാസ്ത്ര പരിശോധനകള്‍ നടത്തി ദുര്‍ബലമാകുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ സംവിധാനമുണ്ടാകണം.
കുന്നിടിക്കുന്നതും പാറമടകള്‍ നടത്തുന്നതും ന്യായീകരിക്കാനാകില്ല. ഭവനങ്ങള്‍ക്കും ഇതര നിര്‍മിതികള്‍ക്കും വെവ്വേറെ അനുമതി വേണം. ഭവനിര്‍മാണത്തിന് ക്രിയാത്മക മാതൃകകള്‍ രൂപപ്പെടുത്തണം.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി കടപ്പത്രത്തിലൂടെ സാമ്പത്തിക സമാഹരണം നടത്താന്‍ ശ്രമിക്കണം. ഗ്രാമീണ നിര്‍മാണപ്രവര്‍ത്തനങ്ങളെന്നാല്‍ റോഡുകളും പാലങ്ങളും മാത്രമാണെന്ന ധാരണ തിരുത്തണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."